covid-

ചന്തേര: കൊവിഡ് മൂലം ദുരിതത്തിലായ പിലിക്കോട് പഞ്ചായത്തിലെ ജനങ്ങൾക്കായി പിലിക്കോട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി യും യു.എ.ഇ കെ.എം.സി.സിയും സംയുക്തമായി കൊവിഡ് സമാശ്വാസ ഹസ്തം 2020 പദ്ധതിക്ക് തുടക്കമിട്ടു. 150 ഓളം കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് ഉൾപ്പടെയുള്ള സഹായം വിതരണം ചെയ്യാൻ ഉപാദ്ധ്യക്ഷൻ അസ്‌കർ അബ്ദുള്ള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കിറ്റ് കൈമാറി.

ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രഡിഡന്റ് എം.ടി.പി സുലൈമാൻ ഹാജി, ഗ്ലോബൽ കെ.എം.സി.സി ഉപദേശക സമിതി അംഗം എം.എ മജീദ് ഹാജി , യൂത്ത് ലീഗ് ഭാരവാഹികളായ എ.ജി ഷംസുദ്ധീൻ, ടി.കെ മുനീർ, യു.എ.ഇ കെ.എം.സി.സി സെക്രട്ടറി ടി.വി ഉനൈസ് എന്നിവർ പങ്കെടുത്തു . തുടർന്ന് പഞ്ചായത്ത് ലീഗ് സെക്രട്ടറി നിഷാം പട്ടേലിന്റെ നേതൃത്വത്തിൽ ടി.കെ സിറാജ്, ഷുഹൈബ് കാദർ, റിസ്വാൻ മണിയാട്ട്, സി.എം റാമിസ് എന്നിവർ കിറ്റ് അർഹതപെട്ടവരുടെ വീടുകളിൽ എത്തിച്ചു നൽകി.