സസ്യജാലങ്ങൾ വൈകുന്നേരം ഇലകൾ കൂമ്പി അടയുകയും അടുത്ത ദിവസത്തിലേക്ക് പ്രാർത്ഥനയോടുകൂടി നിലകൊള്ളുകയും ചെയ്യുന്നു എന്നു പറഞ്ഞാൽ അതിശയോക്തി ഇല്ല. അങ്ങനെയുള്ള പ്രതിഭാസം കാണിക്കുന്ന സസ്യങ്ങളെ പ്രാർത്ഥനാ സസ്യങ്ങൾ അല്ലെങ്കിൽ പ്രെയർ പ്ലാന്റ്സ് എന്ന പേരിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നമുക്ക് ചുറ്റും കാണുന്ന തൊട്ടാവാടി, പുളി മുതലായവയെ കണ്ടിട്ടില്ലേ. സന്ധ്യാസമയമാകുമ്പോൾ ഇലകൾ മടക്കി മയങ്ങുന്നതുപോലെ നിൽക്കുന്നത്. അതേപോലെ നിരവധി സസ്യങ്ങൾ ലോകത്തുണ്ട്. അവയെയാണ് പ്രാർത്ഥനാ സസ്യങ്ങൾ അഥവാ പ്രെയർ പ്ലാന്റ്സ് എന്ന് പറയുന്നത്. അവയിൽ ചിലത് പരിചയപ്പെടാം.
കൂവച്ചെടി അല്ലെങ്കിൽ
പാപനാശിനി
കൂവയെ, പ്രയർ പ്ലാന്റ്സ് ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മരാന്റ ഓരണ്ടിനേസിയ എന്നാണ് ശാസ്ത്ര നാമം. കുറെയധികം സസ്യങ്ങളുള്ള ഈ ചെടികൾ എല്ലാം തന്നെ കിഴങ്ങു വർഗങ്ങളാണ്. മിക്കവയും ഭക്ഷണമായും അലങ്കാരച്ചെടികളായും ആണ് ഉപയോഗിക്കുന്നത്. ആഫ്രിക്കയാണ് കൂവയുടെ ജന്മദേശം എന്ന് പറയപ്പെടുന്നുണ്ടെങ്കിലും കരീബിയൻ ദ്വീപസമൂഹങ്ങളിലും ഓസ്ട്രേലിയയിലും മദ്ധ്യേഷ്യയിലുമാണ് ഇവ ധാരാളമുള്ളത്. കൂവപ്പൊടി ബിസ്ക്കറ്റ് ഉണ്ടാക്കാനും പ്രമേഹം മുതലായ രോഗങ്ങൾക്കും പച്ചക്കറികളുടെ കൂടെ കലർത്തി ഭക്ഷണമായും ഉപയോഗിക്കുന്നു. ഇലകൾ ഫ്രൂട്ട് ബാസ്കറ്റ് ഉണ്ടാക്കാനും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇവയുടെ പൂക്കൾ അലങ്കാരത്തിനായും കൂവപ്പൊടി പശയുണ്ടാക്കാനും പ്രയോജനപ്പെടുന്നു. സസ്യ ശാസ്ത്രപരമായ ക്ലാസിഫിക്കേഷൻ കിങ്ഡം -പ്ളാൻറ്റെ ക്ലാസ്-മൊണോക്കോട് ഓർഡർ-സിഞ്ചിബറലൈസ് ഫാമിലി –മരാന്റസിയെ
പുളി
സന്ധ്യാസമയം ഇലകൾ കൂമ്പി പ്രാർത്ഥനയിലെന്നോണം കാണപ്പെടുന്ന ഒരു സസ്യമാണ് നമുക്ക് സുപരിചിതമായ പുളി. പുളിയുടെ ശാസ്ത്ര നാമം ടാമരൈൻഡ്സ് ഇൻഡിക്ക എന്നാണ്. പുളി ട്രോപ്പിക്കൽ ഒറിജിൻ എന്നാണ് കരുതപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും പുളിയുണ്ട്. ആഹാരത്തിലും വേദനശമനിയായും ധാരാളം ആയുർവേദ മരുന്നുകളിലും ഉപയോഗിക്കുന്നു. പുളിയില ഇട്ടു വെന്ത വെള്ളം വേദന ശമനിയായും പ്രസവശേഷമുള്ള കുളിക്കും നല്ലതാണ്. തലവേദന നാശിനിയായി പുളികുഴമ്പ് നെറ്റിയിൽ തേച്ചു പിടിപ്പിക്കാറുണ്ട്. പുളികുഴമ്പ് ഓട്ടു പാത്രങ്ങൾ മിനുക്കുന്നതിനും ഏഷ്യയിൽ ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളിൽ ചെമ്പ്, ഓട് പോളിഷിംഗിനുമെടുക്കും. പുളിയുടെ തടി കരകൗശല വസ്തുക്കൾ ഉണ്ടാക്കാനും കെട്ടിടം പണിക്കും ഉപയോഗിക്കുന്നു. പുളിയിൽ അടങ്ങിയിരിക്കുന്ന ടാർടാറിക് ആസിഡ് ദഹന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. ചില സ്ഥലങ്ങളിൽ നിരയായി വെട്ടി നിറുത്തി ഗാർഡൻ പ്ലാന്റ്സ് ആയും ഉപയോഗിച്ച് വരുന്നു. പുളി വഴിയരികിൽ തണൽ വൃക്ഷമായി ധാരാളമായി വച്ചുപിടിപ്പിക്കാറുണ്ട് . പുളിയുടെ പൂക്കൾ ചുവപ്പു മഞ്ഞ വെറൈറ്റികളിൽ കാണപ്പെടുന്നു സസ്യ ശാസ്ത്രപരമായ ക്ലാസിഫിക്കേഷൻ ബൊട്ടാണിക്കൽ നെയിം –ടാമരൈൻഡ്സ് ഇൻഡിക്കസ് ഫാമിലി- ഫാബസിയെ കിങ്ഡം –പ്ലാന്റ് ഓർഡർ-ഫാബ്ലെസ് സുബ്ഫാമിലി- ഡിറ്ററിയോയിടെ ഹയർ ക്ലാസ് ടാമരൈൻഡ്സ്
മരാന്റ ല്യൂക്കോണുറ
പ്രാർത്ഥനാ സസ്യങ്ങളിൽ ഉൾപ്പെടുന്ന മറ്റൊരു ചെടിയാണ് ഇത്. കൂവ ചെടിയെപ്പോലെയുള്ള ഇലകളും കിഴങ്ങും ഇതിന്റെ പ്രത്യേകതയാണ്. കൂടുതലായി ബ്രസീലിയൻ കാടുകളിലാണ് കാണുന്നത്. വർഷം മുഴുവൻ പൂവിടുന്നതും ഉണങ്ങാത്തതുമായ ഈ ചെടി ഏകദേശം 12 മുതൽ 30 സെന്റിമീറ്റർ നീളത്തിൽ ആണ് വളരുന്നത്. മാറാന്റസിയെ ഫാമിലിയാണ്. വൈകുന്നേരങ്ങളിൽ ഇതിന്റെ ഇലകൾ കൂമ്പി പ്രാർഥനയിലെന്നപോലെ കൂപ്പുകൈപോലെയാകുന്നതാണ് ഇലകളുടെ പ്രത്യേകത. അതിനാലാണ് ഇവയെയും പ്രാർത്ഥനാ പ്ലാന്റ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഇലകൾ ഒരു ചുളിവുകൾ പോലുമില്ലാതെ നീണ്ട് നിവർന്നു പകൽ സമയങ്ങളിൽ കാണപ്പെടുകയും ചെയ്യുന്നു. ചെറിയ വെളുത്ത പുഷ്പങ്ങളാണ് ഇവയ്ക്ക് ഉള്ളത്. പച്ച കളറിലുള്ള കുത്തുകളും ഇലകളിലുണ്ട്. വയറിനുള്ള അസുഖങ്ങൾക്കും വിഷ ചികിത്സയ്ക്കും മഞ്ഞപ്പിത്തത്തിന് ഔഷധമായും ഉപയോഗമുണ്ട്. സസ്യ ശാസ്ത്രപരമായ ക്ലാസിഫിക്കേഷൻ. കിങ്ഡം-പ്ലാന്റയെ ക്ലാസ്-ട്രാക്കിയോഫിറ്റസ് ഓർഡർ-കൊമ്മേനിലിഡ്സ് ക്ലാസ്-സിഞ്ചിബറേൽസ് ഫാമിലി -മരന്റസിയെ ബൊട്ടാണിക്കൽ നെയിം -മറാന്റ ലുക്കൊന്നുറ
സീസാൽപിനിയ ഇൻഡിക്ക
ഇന്ത്യയിലും യൂറോപ്യൻ രാജ്യങ്ങളിലും മെക്സിക്കോയിലും ധാരാളമായി കണ്ടു വരുന്നു. ഭംഗിയുള്ള പൂക്കളുള്ള ഇവയെ പൂന്തോട്ടങ്ങളിലും വീടുകളിലും അലങ്കാര സസ്യങ്ങളായി വച്ച് പിടിപ്പിക്കും. വളരെ വലിയ ഇലകളുള്ള ഇവയും വൈകുന്നേരങ്ങളിൽ പ്രാർത്ഥനയിലെന്നപോലെ ഇലകൾ കൂമ്പിക്കുന്നു. നല്ല വളക്കൂറുള്ള മണ്ണിൽ ധാരാളം ഈർപ്പമുള്ളിടത്തു നന്നായി വളരുന്ന സസ്യമാണ് ഇത്. ഇവയുടെ പഴങ്ങൾ ഭക്ഷിക്കാറുണ്ട്. മദ്യം ഉണ്ടാക്കാനും ഉപയോഗിക്കും. അധികം പൊക്കമില്ലാത്ത മരങ്ങളായിട്ടാണ് കൂടുതലും വളരുന്നത്. ഇവയുടെ അരിയിൽ നിന്നാണ് വിത്തുകളെടുക്കാറുള്ളത്. ഇത് പിന്നീട് മുളപ്പിച്ച് മരങ്ങളാക്കും. വയറുവേദന, വയറുകടി, മഞ്ഞപ്പിത്തം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. സസ്യ ശാസ്ത്രപരമായ ക്ലാസിഫിക്കേഷൻ. കിങ്ഡം-പ്ലാന്റെ ഫൈലം -സ്പെർമറ്റോഫ് ഐറ്റ ക്ലാസ്- ടിക്കറ്റിലിഡോണയെ ഓർഡർ-ഫാബൈൽസ് ജീനസ് -സീസൽപിനിയ സ്പീഷീസ് - ഇൻഡിക്ക
ക്റ്റെനാൻതെ ഒപ്പെൻഹായ്മയാന
ബ്രസീൽ ജന്മദേശമായ ഈ ചെടി ”നെവർ നെവർ” പ്ലാന്റ് എന്നാണ് അറിയപ്പെടുന്നത്. ജയന്റ് ബാമ്പുരാന്റ എന്നും കൂടി ഇതിനു പേരുണ്ട്. പ്രാർത്ഥനാ സസ്യങ്ങളിൽപ്പെടുന്ന ഈ ചെടിയുടെ ഇലകൾ വെള്ളിയുടെ നിറത്തിൽ വരകളോട് കൂടിയവയാണ്. വളർത്തുമൃഗങ്ങൾക്കു ഗുണകരമായ ഈ സസ്യങ്ങൾ കാഴ്ചചെടിയായി വീടുകളിൽ വെക്കാൻ ഉപയോഗിക്കുന്നു. രാത്രിയിൽ കൂമ്പുന്ന ഇതിന്റെ ഇലകൾ പകൽ തിരശ്ചീനമായി വിടർന്നു നില കൊള്ളുന്നു. കാഴ്ചചെടിയായി ബ്രസീലിൽ ഉപയോഗിച്ച് വരുന്നു. പൂക്കൾ സ്വർണനിറമുള്ളതും ആകർഷകവുമാണ്. സസ്യശാസ്ത്രപരമായ ക്ലാസിഫിക്കേഷൻ കിങ്ഡം -പ്ലാന്റയെ ക്ലെയ്ഡ് -ട്രക്കിയോഫ്യ്റ്റസ് ക്ലാസ്- സിഞ്ചിബറലൈസ് ഫാമിലി-മരന്റസിയെ
തൊട്ടാവാടി
ഈ ചെടി നമുക്ക് ഏവർക്കും സുപരിചിതമായ സസ്യം ആണ്. തെക്കേ അമേരിക്കയാണ് ഇതിന്റെ ജന്മദേശം എന്നാണ് കരുതപ്പെടുന്നത് . എന്നാൽ ഇപ്പോൾ ലോകം മുഴുവനും തൊട്ടാൽവാടി ചെടി വ്യാപിച്ചു കിടക്കുന്നു. തൊട്ടാൽ വാടി വർഷം മുഴുവനും പുഷ്പ്പിക്കുന്നതും അധികം വളക്കൂറില്ലാത്ത മണ്ണിലും കാണപ്പെടുന്നവയുമാണ്. ടച്ച് മീ നോട്ട്, ഷെയിം പ്ളാന്റും എന്നിവ ഇവയുടെ ഓമനപ്പേരുകളാണ്. തൊടുമ്പോൾ ചെറിയൊരു ചലനമുണ്ടാക്കി ഇലകൾ കൂമ്പി അടയുന്നത് കൊണ്ടാണിത്. ഹമ്പിൾ പ്ലാന്റ് എന്നും ഇവയ്ക്ക് പേരുണ്ട് .ഈ പ്രതിഭാസത്തെ റാപിഡ് പ്ലാന്റ് മൂവ്മെന്റ് എന്നും നിക്സ്റ്റിനാസ്റ്റിക് എന്നും വിളിക്കുന്നു. പ്രാർത്ഥനാ സസ്യങ്ങളെപ്പോലെ ഇവയും സന്ധ്യയാകുമ്പോൾ തങ്ങളുടെ ഇലകൾ മടക്കി കൂമ്പി നിൽക്കുന്ന അവസ്ഥയിലേക്ക് പോകുന്നു. പത്തുമുതൽ 26വരെ ചെറിയ നേരിയ ഇലകൾ ഒരു ഒറ്റ ഇല ഞെട്ടിൽ കാണപ്പെടുന്നു. ചെറുപ്രാണികളാണ് ഇവയിൽ പരാഗണം നടത്തുന്നത്. ഇതിന്റെ വേരിൽ ഉള്ള മൈക്കോറൈസ എന്ന ഫംഗസ് അന്തരീക്ഷത്തിൽ നിന്നുമുള്ള നൈട്രജനെ വലിച്ചെടുത്തു വേരുകളിൽ പാകപ്പെടുത്തി ചെടികൾക്ക് പോഷണമായി കൊടുക്കുന്നു. കൂടാതെ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അടുത്തിടെയായി അലങ്കാര ചെടികളായി ഇവയെ ചട്ടികളിൽ വളർത്തുന്നതായും കാണപ്പെടുന്നു. സസ്യശാസ്ത്ര പരമമായ ക്ലാസിഫിക്കേഷൻ കിങ്ഡം- പ്ലാന്റെ സബ് കിങ്ഡം- സ്പെർമറ്റോഫ്യ്റ്റ ക്ലാസ്- മഗ്നോളിയോപ്സിട സബ് ക്ലാസ് - റോസിടെ ഓർഡർ -ഫാബൈൽസ് ഫാമിലി -ഫേബസിയെ. മേൽപ്പറഞ്ഞ സസ്യങ്ങളുടെ ഇലകൾ സന്ധ്യാവന്ദനം ചെയ്യുന്ന പോലെ ഇലകൾ കൂമ്പി അടയുന്നവയാണ്. മരന്റസിയെ യിലുള്ള ഒട്ടുമിക്ക ചെടികൾ എല്ലാം തന്നെ പ്രാർത്ഥനാ സസ്യങ്ങൾ എന്നാണ് അറിയപ്പെടുന്നത്. തൊട്ടാവാടി, ചെടിയിൽ അതിന്റെ ഇലയുടെ ചുവട്ടിൽ കാണപ്പെടുന്ന തടിച്ച ഭാഗത്തുള്ള (പഴ്വായ്നസ്) പ്രോട്ടീൻസ് സ്വയം ചുരുങ്ങുന്നതിനു ശേഷിയുള്ളവയാണ്. നാം തൊടുമ്പോൾ ഒരു സ്റ്റിമുലസ് ഉണ്ടാകുകയും അങ്ങനെ ഒരു സമ്മർദ്ദം രൂപപ്പെടുകയും പഴ്വൈനസിൽ ഉള്ള സെല്ലുകൾ ചുരുങ്ങുകയും അതിൽ കൂടി വെള്ളം ഇലയുടെ അടിഭാഗത്തേക്കു ഒലിച്ചു പോകുകയും ചെയ്യുന്നു. അങ്ങിനെ ഇലകൾ കൂമ്പി അടയുന്നു.