ബെയ്ജിംഗ്: ചൈനയിലുണ്ടായ ശക്തമായ ഭൂചനത്തിൽ നാല് പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് അപകടമുണ്ടായത്. റിക്ടർസ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. പലസ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. രാത്രിയിൽ ഉറങ്ങുകയായിരുന്ന ആളുകൾ പരിഭ്രാന്തരായി വീടുവിട്ട് പുറത്തേക്ക് ഓടി.
600 ദുരന്ത നിവാരണ സേന അംഗങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നാണ് പ്രദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ ഫയര്‍ ആന്റ് റെസ്ക്യൂ ടീം സംഭവ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുനാൻ പ്രദേശിക ഭരണകൂടം അറിയിച്ചു.