കണ്ണൂർ: റെയിൽപാളത്തിലൂടെ നടന്ന് ഉത്തർപ്രദേശിലേക്ക് പോകാൻ ശ്രമിച്ച കുടിയേറ്റ തൊഴിലാളികളെ കണ്ണൂരിൽ പൊലീസ് തടഞ്ഞു. ഇന്നുരാവിലെയായിരുന്നു സംഭവം. വളപട്ടണത്തുനിന്നുള്ള അമ്പതോളം തൊഴിലാളികളാണ് നടന്നുപോകാൻ ശ്രമിച്ചത്. പൊലീസ് ഇവരെ തടഞ്ഞ് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയശേഷം തിരിച്ചുവിട്ടു.
ആവശ്യത്തിന് ഭക്ഷണവും താമസിക്കാൻ സ്ഥലവും കിട്ടാതെവന്നതോടെയാണ് നടന്നുപോകാൻ തീരുമാനിച്ചതെന്നാണ് ഇവർപറയുന്നത്. ജോലിയില്ലാതായതോടെ വാടകകൊടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് താമസ സ്ഥലത്തുനിന്ന് ഇറക്കിവിടുകയായിരുന്നു എന്നും തൊഴിലാളികൾ പറഞ്ഞു.