pic

പലരുടെയും വിനോദങ്ങളിൽ ഒന്നാണ് മീൻ വളർത്തുക എന്നത്. അതിനാൽ തന്നെ മിക്ക വീടുകളിലേയും സ്വീകരണ മുറിൽ ഒരു അക്വേറിയം കാണാൻ സാധിക്കുന്നു. എന്നാൽ, അക്വേറിയം സൂക്ഷിക്കുന്നതിലും മീനുകളെ വളർത്തുന്നതിലും പലർക്കും നിരവധി ആശങ്കകളുണ്ട്. മീനുകളെ വർത്താൻ താൽപര്യമുണ്ടെങ്കിലും ആക്വേറിയവും അതിന്റെ ചെലവും ചിന്തിക്കുമ്പോൾ പലരും അവരുടെ മീൻ വളർത്തുക എന്ന ആഗ്രഹത്തെ ഉപേക്ഷിക്കുന്നു. അക്വേറിയം സംരക്ഷിക്കുന്നത് ചെലവ് കൂടിയ കാര്യമാണെന്ന് പറയുന്നത് ഒട്ടും ശരിയല്ല. ഒരു സാധാരണ അക്വേറിയം സൂക്ഷിക്കുമ്പോൾ ചെലവ് വരുന്ന കാര്യങ്ങൾ മത്സ്യങ്ങളുടെ ഭക്ഷണം, അക്വേറിയം ശുദ്ധമാക്കൽ, മതിയായ വെളിച്ചം ലഭ്യമാക്കൽ എന്നിവയാണ്. ഇതിനെല്ലാം ചെലവ് വളരെ കുറവാണ്. ഈ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഒരു അക്വേറിയം നോക്കി നടത്താം.

അക്വേറിയം വലുതാകും തോറും പരിപാലനം എളുപ്പമാകും. അക്വേറിത്തിലെ വെള്ളം എന്നും മാറ്റണം. എന്നാൽ ഇത് വളരെ അപകടരമാണ്. എന്നും വെള്ളം മാറ്റുന്നത് യഥാർത്ഥത്തിൽ മീനുകളെ കൊല്ലുകയാണ് ചെയ്യുക. അക്വേറിയത്തിലെ വെള്ളം പൂർണമായി മാറ്റരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. എല്ലാ ആഴ്ചയും 10-20 ശതമാനം വെള്ളം മാറ്റുന്നതാണ് ഉചിതം. മിനുകളെ അരിച്ചെടുക്കാനുള്ള സംവിധാനം ഉണ്ടെങ്കിൽ, 30-50 ശതമാനം വെള്ളം മാറ്റുന്നതിന് മുമ്പ് ഒരു മാസത്തെ ഇടവേള എടുക്കാം. വെള്ളത്തിലെ ബാക്ടീരിയ മീനുകൾ നിലനിൽക്കുന്നതിന് സഹായിക്കുന്നു. വെള്ളം പൂർണമായി മാറ്റുന്നത് അപകടമാണ്. ചെറിയ ടാങ്കുകൾ പരിപാലിക്കാൻ വളരെ പ്രയാസമാണ്. വലിയ ടാങ്കുകൾ സൂക്ഷിക്കാനാണ് എളുപ്പം. മത്സ്യങ്ങളുടെ മരണനിരക്കും കുറവായിരിക്കും.

മത്സ്യങ്ങളെ പ്രത്യേകിച്ച് സ്വർണമത്സ്യത്തെ ഒരു പാത്രത്തിൽ വളർത്തുന്നത് വളരെ മോശമായ ആശയമാണ്. ഇതിൽ മത്സ്യങ്ങൾക്ക് നീന്തി നടക്കാൻ സ്ഥലം കുറവായിരിക്കും . അതിനാൽ തന്നെ എളുപ്പത്തിൽ ചാകാൻ ഇത് കാരണമാകും. മത്സ്യങ്ങൾക്ക് ശ്വസിക്കാൻ മതിയായ ഓക്സിജൻ ആവശ്യമാണ് അല്ലെങ്കിൽ ടാങ്കിൽ ശ്വാസം മുട്ടും. കൂടാതെ മത്സ്യങ്ങളുടെ മാലിന്യങ്ങൾ വിഷമായി മാറുന്നതിന് മുമ്പ് അലിയിക്കുകയും സംസ്‌കരിക്കുകയും വേണം. നിശ്ചിത അളവിലുള്ള വെള്ളത്തിന് ഈ രണ്ട് ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള ശേഷി ഉണ്ടായിരിക്കും. കൃത്യമായ ഇടവേളകളിൽ വെള്ളം മാറ്റുന്നതായിരിക്കും ടാങ്കിന് ഗുണകരമാവുക. നല്ല ഒരു അക്വേറിയം നിലനിർത്തുക എന്നത് വളരെ എളുപ്പമാണ്. മാസത്തിൽ ഒരിക്കലോ രണ്ട് തവണയോ വെള്ളം മാറ്റണം എന്ന് മാത്രം. അങ്ങനെ എങ്കിൽ മത്സ്യങ്ങൾ ആരോഗ്യത്തോടെ ഇരിക്കും.