iaf

ന്യൂഡൽഹി: 450 യുദ്ധവിമാനങ്ങൾ വാങ്ങാൻ വ്യോമസേന തയ്യാറെടുക്കുന്നുവെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ വ്യക്തമാക്കി. നിലവിൽ കരാറായ 36 റാഫേൽ വിമാനങ്ങൾ ഉൾപ്പെടെയുള്ളവയാണിത്.

36 റാഫേൽ വിമാനങ്ങൾ, 114 മൾട്ടി റോൾ വിമാനങ്ങൾ, 100 അഡ്വാൻസ്ഡ് മീഡിയം ഫൈറ്ററുകൾ, 200 ലഘു യുദ്ധവിമാനങ്ങൾ എന്നിവയാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്.15 വർഷത്തിനുള്ളിൽ 85 തദ്ദേശീയമായ തേജസ് എൽ.സി.എ സേനയുടെ ഭാഗമാകും. അടുത്ത 35 വർഷത്തിനുള്ളിൽ നേരത്തേ സൂചിപ്പിച്ച വിമാനങ്ങളെല്ലാം സേനയുടെ ഭാഗമാക്കുമെന്നാണ് ബദൗരിയ പറയുന്നത്.