മുംബയ്: സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി. 4315 രൂപയായി ഗ്രാമിന് വില. 35,040 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ വില. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍വില കൂടുന്ന പ്രവണതയാണ് കാണുന്നത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,735.04 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കൊവിഡ് 19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആഗോള സമ്പദ്ഘടനകള്‍ കടുത്ത മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതാണ് സ്വര്‍ണവില കൂടുന്നതിലെ പ്രധാനകാരണം. കൊവിഡ് വ്യാപനംമൂലം രണ്ടുമാസത്തോളമായി കേരളത്തില്‍ സ്വര്‍ണക്കടകള്‍ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് സ്വർണം വാങ്ങാനോ വില്‍ക്കാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.