ചിക്കൻ ക്രിസ്പ്സ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. അതും റെസ്റ്റോറന്റിൽ നിന്നുമാണെങ്കിൽ ആ ഇഷ്ടം ഇരട്ടിയാകും. അപ്പോൾ പിന്നെ റെസ്റ്റോറന്റ് സ്റ്റൈൽ നല്ല ഹോട്ട് ചിക്കൻ ക്രിസ്പ്സ് വീട്ടിൽ ഉണ്ടാക്കിയാലോ?
ആവശ്യമുള്ള സാധനങ്ങൾ :
ബോൺലെസ് ചിക്കൻ -1 കിലോ
കോൺഫ്ളോർ -5 ടേബിൾ സ്പൂൺ
മൈദ -5 ടേബിള്‍ സ്പൂണ്‍
സോയാസോസ് - 2 ടേബിൾ സ്പൂൺ
ചില്ലി സോസ് -2ടേബിൾ സ്പൂൺ
വിനാഗിരി -2 ടേബിൾ സ്പൂൺ
മസ്റ്റാർഡ് സീഡ് പൗഡർ -1 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
വെളുത്തുള്ളി - 6 അല്ലി
ചിക്കൻ ക്യൂബ് -5
മുട്ട -1
ഉപ്പ് - ആവശ്യത്തിന്
ചൈനീസ് സാൾട്ട് - ആവശ്യത്തിന്
ഓയിൽ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കി കുക്കുറിൽ വച്ച് ഉപ്പ്, ചൈനീസ് ഉപ്പ്, വിനാഗിരി, വെളുത്തുള്ളി അരിഞ്ഞത്, കുരുമുളക് പൊടി എന്നിവ ചേർത്ത് ആവി കയറ്റുക. ഇത് മൃദുവാകുന്നത് വരെ സ്റ്റീം ചെയ്യണം. മറ്റൊരു ബൗളിൽ മുട്ട, സോയാസോസ്, ചില്ലി സോസ്, കോൺഫ്ലോർ, മൈദ, ചിക്കൻ ക്യൂബ് എന്നിവ ചേർത്തിളക്കുക. ഇതിൽ സ്റ്റീം ചെയ്ത് ചിക്കൻ ഇട്ട് നന്നായിട്ട് മിക്സ് ചെയ്യുക. അതിന് ശേഷം ഇത് വറുത്തെടുക്കുക.