ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രിയതാരങ്ങൾ. ത്രോബാക്ക് ഫോട്ടോകളും വീട്ടിനകത്തെ ഫോട്ടോകളുമാണ് താരങ്ങൾ ഇപ്പോൾ സൈബർ ഇടങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വെള്ള കുർത്തയും സൺ ഗ്ലാസും തൊപ്പിയും വച്ച ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. 'ഏറെ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു, എല്ലാവർക്കും നല്ലദിനം ആശംസിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
നിക്ക് ജോൺസിനെ കല്യാണം കഴിച്ചതിനു ശേഷം അമേരിക്കയിലാണ് പ്രിയങ്ക ഇപ്പോൾ താമസിക്കുന്നത്.ഏറെക്കാലത്തിനു ശേഷം 'ദി സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം പ്രിയങ്ക ബോളിവുഡിലേക്ക് തിരിച്ചുവരവും നടത്തിയിരുന്നു.