കോഴിക്കോട്: കോഴിക്കോട് പാറക്കടവിൽ അന്യസംസ്ഥാന തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം. നാട്ടിൽ പോകാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൂറോളം തൊഴിലാളികളാണ് തെരുവിലിറങ്ങിയത്.ഇവരെകാര്യം പറഞ്ഞ് മനസിലാക്കി മടക്കി അയക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഇതോടെ പൊലീസ് ഇവരെ വിരട്ടിയോടിച്ചു.ആർക്കെങ്കിലും പരിക്കേറ്റോ എന്ന് വ്യക്തമല്ല.സ്ഥലത്ത് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. തൊഴിലാളികളെ ഇളക്കിവിടാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.