വാഷിംഗ്ടൺ: ലോകത്തിന് മേൽ കരിനിഴൽ വീഴ്‌ത്തി കൊവിഡ് രോഗികൾ 50 ലക്ഷം കടന്നു. 3.20 ലക്ഷം പേർ മരിച്ചു. അതേസമയം, ലോകത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 19.3 ലക്ഷത്തിലേറെയാണെന്നത് ആശ്വാസം പകരുന്നു.
ഇന്നലെ ഏറ്റവും കൂടുതൽ പേർ മരിച്ചത് അമേരിക്കയിലും ബ്രസീലിലുമാണ്. യഥാക്രമം 1003, 735 പേർ മരിച്ചു. അമേരിക്കയിൽ ആകെ മരണം 92,000 കടന്നു. രോഗികൾ - 1,550,294.
ബ്രസീലിൽ ആകെ മരണം - 17,000. രോഗികൾ - 255,368. രോഗവ്യാപനം ഏറെ രൂക്ഷമായിരുന്ന ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, എന്നിവിടങ്ങളിൽ പ്രതിദിന മരണം 100ൽ ഒതുങ്ങി. രോഗവ്യാപനം ഏറെ രൂക്ഷമായിട്ടും പ്രതിദിന മരണം റഷ്യയിൽ 100ൽ താഴെയായിരുന്നു. എന്നാൽ, ഇത് ഇന്നലെ 100 കടന്നു. ഇന്നലെ മാത്രം 9000ത്തിലധികം പേർക്കാണ് രോഗം പിടിപ്പെട്ടത്. ഇതോടെ രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലെത്താറായി. ആകെ മരണം - 2,837.
മുൻ സുഡാൻ വൈസ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ റിക്ക് മച്ചാറിന് കൊവിഡ്
ബ്രിട്ടനിൽ ജോലി നഷ്ടമായത് 2.1 ദശലക്ഷം പേർക്ക്.
ചൈനീസ് നഗരമായ ഷുലാനിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കി. ഹോംങ്കോംഗിൽ സാമൂഹ്യ അകലം പാലിക്കൽ തുടർന്നേക്കും. രാജ്യത്ത് ഇന്നലെ ആറ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
സൗത്ത് വെയിൽസിൽ അടുത്ത ആഴ്ച സ്കൂളുകൾ തുറക്കും.
ആമസോൺ കാടുകളിൽ കൊവിഡ് വ്യാപനം ശക്തം. ഗുരുതര നിലയിലായവരെ വിമാന മാർഗം ആശുപത്രിയിലേക്ക് മാറ്റി.