mani

പത്തനംതിട്ട: മണിയാർ സംഭരണിയുടെ ഷട്ടറുകൾ തുറക്കുന്നതിനാൽ അധികൃതർ ജാഗ്രത നിർദ്ദേശം നൽകി. അറ്റകുറ്റപ്പണികൾക്കായി മെയ് 20 മുതൽ 23 വരെ മണിയാർ ബാരേജിന്റെ ഷട്ടറുകൾ നിയന്ത്രിതമായ രീതിയിൽ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതി നൽകിയതായി പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് അറിയിച്ചു. ജലനിരപ്പ് 50 സെന്റീമീറ്റർ വരെ ഉയരാനുള്ള സാധ്യത ഉള്ളതിനാൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും, മണിയാർ, വടശേരിക്കര, റാന്നി, ആറന്മുള നിവാസികളും ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.