തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുറത്തുനിന്നെത്തുന്നവരില്‍ നല്ലതോതില്‍ രോഗികളുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് ഘട്ടത്തെക്കാൾ ബുദ്ധിമുട്ടേറിയ സമയമാണ്. പുറത്തുനിന്ന് കൂടുതലാളുകൾ വരുന്നുണ്ട്. ലോകരാജ്യങ്ങളിലും ഇന്ത്യയുടെ പല സ്ഥലങ്ങളിലും രോഗികൾ കൂടുന്ന സമയത്താണ് ഈ വരവ്. മുമ്പ് പലയിടത്തും രോഗം തുടങ്ങുന്ന സമയത്താണ് വന്നിരുന്നത്. ഇപ്പോൾ രോഗം പടരുന്ന സമയമാണ്. ഇന്ത്യയിൽ 13 ദിവസം കൊണ്ട് രോഗികൾ ഇരട്ടിയാകുമെന്നാണ് കണക്കുകളെന്നും മന്ത്രി പറഞ്ഞു.