തൃശൂർ: പൂക്കൾ ചുവപ്പ് പരവതാനി വിരിച്ച ഷൊർണൂർ-നിലമ്പൂർ പാതയിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷന്‍റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വാകപൂക്കൾ വീണ് കിടക്കുന്ന ചിത്രം മലപ്പുറം കളക്ടറാണ് സോഷ്യൽ മീഡിയയിൽ ആദ്യമായി പങ്കുവച്ചത് പ്രകൃതിയുടെ സൗന്ദര്യം എന്ന കുറിപ്പോടെയാണ് മന്ത്രിയുടെ ട്വീറ്റ്. 'വാകപ്പൂ വാരി വിതറിയ മേലാറ്റൂർ റെയില്‍വേ സ്റ്റേഷന്‍,ഒരു ലോക്ക്ഡൗണ്‍ കാഴ്ച!!!' എന്ന കുറിപ്പോടെയാണ് ചിത്രം മലപ്പുറം ജില്ലാ കളക്ടർ പങ്കുവച്ചത്. പിന്നീട്, കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഈ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു.
കേന്ദ്രമന്ത്രിക്ക് പിന്നാലെ റെയിൽവേ മന്ത്രാലയവും ചിത്രം പങ്കുവച്ചിരുന്നു. മേലാറ്റൂര്‍ പുത്തന്‍കുളം സ്വദേശി സയ്യിദ് ആഷിഫ് ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. സയ്യിദിന്‍റെ ചിത്രവും മറ്റൊരു ചിത്രവുമാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. പ്രകൃതി അതിന്‍റെ മനോഹര രൂപത്തില്‍, കാല്‍പാദങ്ങള്‍ പതിഞ്ഞിരുന്ന പ്ലാറ്റ്ഫോമിലെ ഏകാന്തതയില്‍ പൂക്കള്‍ നിറയുമ്പോഴെന്ന കുറിപ്പുമായാണ് പാലക്കാട് ഡിവിൽന് കീഴിലെ ഷൊര്‍ണൂര്‍ നിലമ്പൂര്‍ സെക്ഷനിലെ മേലാറ്റൂര്‍സ്റ്റേഷനിലെ മനോഹര ദൃശ്യം റെയില്‍വേ മന്ത്രാലയം പങ്കുവച്ചത്.
ഷൊർണൂരിനും നിലമ്പൂരിനും ഇടയിൽ 14 ട്രെയിൻ സർവീസുകൾ ഉണ്ട്. ഒരു നാട്ടിൻപുറയാത്രയാണ് ഈ റെയിൽവഴികൾ സമ്മാനിക്കുന്നത്. ലോക്ക് ഡൗണിൽ കുടുങ്ങിയ ഒട്ടേറെ ട്രെയിൻ യാത്രക്കാരുടെ ഗൃഹാതുരതയെയാണ് ഈ ചിത്രങ്ങൾ തൊട്ടുണർത്തിയത്.