quake-

ടോക്കിയോ : ജപ്പാനിലെ ഫുകുഷിമയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തി. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു ചലനമെന്ന് ജപ്പാൻ മെറ്ററോളജിക്കൽ ഏജൻസി അറിയിച്ചു. സുനാമി മുന്നറിയിപ്പില്ല. ഫുകുഷിമയ്ക്ക് പുറമേ തൊട്ടടുത്തുള്ള മിയാഗി പ്രവിശ്യയിലും ചലനം അനുവഭപ്പെട്ടു. ഫുകുഷിമയിലേയും മിയോഗിയിലെയും ന്യൂക്ലിയാർ പവർ പ്ലാന്റുകൾക്ക് അപകട മുന്നറിയിപ്പ് ഇതേവരെ നൽകിയിട്ടില്ല. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. അതേ സമയം, പസഫിക് സമുദ്രത്തിൽ ഒരു വൻ ഭൂചലനം ഉണ്ടാവുകയാണെങ്കിൽ ഫുകുഷിമാ ആണവ നിലയം തകരുമെന്ന് അടുത്തിടെ വിദഗ്ദ്ധ സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. 2011ൽ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും ഫുകുഷിമാ ആണവ നിലയത്തിൽ വൻ പൊട്ടിത്തെറി ഉണ്ടായിരുന്നു.