മുംബയ്: ഗംഭീര ഇയർഫോണും ബ്ലൂടൂത്ത് നെക്ക്‌സെറ്റുമായി ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയായ ഓപ്പോ. ഓഡിയോ പ്രൊഡക്റ്റ് പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിന്റെ ഭാഗമായാട്ടാണിത് എന്നാണ് ഓപ്പോ അറിയിച്ചിരിക്കുന്നത്. എന്തായാലും ,രണ്ട് പുതിയ വയർലെസ് ഇയർഫോണുകളാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എൻകോ ഡബ്ല്യു 31, എൻകോ എം 31 എന്നീ രണ്ട് ഇയർഫോണുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എൻകോ ഡബ്ല്യു 31 ശരിക്കും വയർലെസ് ഇയർബഡും എൻകോ എം 31 നെക്ക്ബാൻഡ് ഇയർഫോണുമാണ്.
ഓപ്പോ ഡബ്ല്യു 31 ഇയർബഡുകൾക്ക് 3,999 രൂപയും ഓപ്പോ എൻകോ ഡബ്ല്യു 31ന് 1,999 രൂപയുമാണ് വില. ഓപ്പോ ഡബ്ല്യു 31കറുപ്പ്, വെള്ള എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാകും. മെയ് 15 മുതൽ ആമസോൺ വഴി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും. കറുപ്പ്, പച്ച എന്നീ രണ്ട് നിറങ്ങളിലാണ് എൻകോ ഡബ്ല്യു 31 ലഭ്യമാകുന്നത്. ഈ വയർലെസ് ഇയർഫോണുകൾ ആമസോൺ ഇന്ത്യയിൽ മെയ് 23ന് വിൽപ്പനയ്‌ക്കെത്തും.കുറഞ്ഞ ലേറ്റൻസി ട്രാൻസ്മിഷനോടുകൂടിയ ഇൻ-ഇയർ ഡിസൈൻ എൻകോ ഡബ്ല്യു 31ന്റെ സവിശേഷതയാണ്. സിലിക്കൺ ഇയർ ടിപ്പുകൾ ഉപയോഗിച്ച് ഡിസൈൻ നിങ്ങളുടെ ചെവിക്കുള്ളിൽ സുരക്ഷിതമായി ഇരിക്കും. ഡബ്ല്യു 31ന്റെ സവിശേഷത രണ്ട് സൗണ്ട് മോഡ്, സ്വാഭാവിക ശബ്ദ പ്രൊഫൈൽ, ബാസ് - ബൂസ്റ്റ് മോഡ് എന്നിവ ഉൾക്കൊള്ളുന്നു എന്നതാണ്. കോളുകളും മ്യൂസിക് പ്ളേബാക്കും നിയന്ത്രിക്കാൻ സാധിക്കുന്നു.
നെക്ക്ബാൻഡ് - സ്റ്റൈൽ മോഡലാണ് എൻകോ എം 31, ഉയർന്ന നിലവാരമുള്ള ഓഡിയോയ്‌ക്കായി എൽ.ഡി.എസിക്കൊപ്പം ബ്ലൂടൂത്ത് 5.0 സവിശേഷതകളും,പി.ഇ.ടി ടൈറ്റാനിയം കോമ്പോസിറ്റ് ഡയഫ്രാമുകളും സ്വതന്ത്ര ബാസ് ചേമ്പറുകളുമുള്ള 9.2 എംഎം ഡൈനാമിക് ഡ്രൈവറുകളുണ്ട്. കോളുകൾക്കിടയിൽ ശബ്ദവും മനുഷ്യ ശബ്‌ദവും തമ്മിൽ വേർതിരിച്ചറിയാനും ശബ്‌ദം കുറയ്ക്കുന്നതിനുള്ള സവിശേഷതൾ നൽകുന്നു.