michel-piccoli
MICHEL PICCOLI

പാരിസ് : ഫ്രഞ്ച് നടനും നിർമാതാവുമായ മെെക്കിൾ പിക്കോളി (94) അന്തരിച്ചു. വാർദ്ധ്യക്യസഹജമായ രോ​ഗങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1940 കളുടെ തുടക്കത്തിൽ യൂറോപ്പ്യൻ സിനിമയിൽ സജീവമായ പിക്കോളി 200 ലധികം ചിത്രങ്ങളിൽ വേഷമിട്ടു. ദ ബെൽമാൻ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ​ഗൊദാർദ്, ആൽഫ്രഡ് ഹിച്ച്കോക്ക് തുടങ്ങിയ പ്രമുഖർക്കൊപ്പം പിക്കോളി സിനിമകൾ ചെയ്തിട്ടുണ്ട്.

എ ലീപ് ഇൻ ദ ഡാർക്ക് എന്ന സിനിമയിലെ അഭിനയത്തിന് കാൻ ഫിലിം ഫെസ്റ്റിൽ മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി. 2015 ലാണ് അദ്ദേഹം അഭിനയരം​ഗത്തോട് വിടപറഞ്ഞത്. ലുഡിവിൻ ക്ലെർക്ക് ആണ് ഭാര്യ.