samajwadi-party

സംഭാൽ: റോഡ് പണിയുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗം ആളുകൾ തമ്മിൽ നടന്ന തർക്കം കലാശിച്ചത് അരുംകൊലയിൽ. ഉത്തർപ്രദേശിലെ സംഭാലിൽ സാൻസൊയി ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യനും സമാജ് വാദി പാർട്ടി നേതാവുമായ ഛോട്ടെ ലാൽ ദിവാകറും മകനുമാണ് തർക്കത്തെ തുടർന്ന് വെടിയേറ്ര് മരിച്ചത്. ഇയാളുടെ ഭാര്യയാണ് ഇപ്പോൾ ഗ്രാമമുഖ്യ.

ഈയിടെ നടന്ന റോഡുപണിയുമായി ബന്ധപ്പെട്ട് ഛോട്ടെ ലാൽ ദിവാകറിനോട് മുൻ ഗ്രാമമുഖ്യനും അനുയായികളും തർക്കമുണ്ടാക്കിയിരുന്നു. തുടർന്ന് ഇന്ന് പട്ടാപകൽ ഇയാളെയും മകനെയും മറുവിഭാഗം ആളുകൾ വെടിവച്ച് കൊന്നു. വെടിയേറ്ര ഇവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം തുടങ്ങിയതായും സംഭാൽ എസ്.പി. യമുന പ്രസാദ് അറിയിച്ചു. നിരവധി ആളുകൾ നോക്കിനിൽക്കെ നടത്തിയ അക്രമത്തിന് ശേഷം കൊലയാളികൾ തോക്കുമായി പ്രകടനവും നടത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു.