covid
COVID

ദുബായ്: കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ ജയിലിലടയ്ക്കുമെന്നും വൻതുക പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി കുവൈറ്റും ഖത്തറും. പിടിക്കപ്പെട്ടാൽ,​ മൂന്ന്മാസം വരെ തടവ് ലഭിക്കാമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു. പരമാവധി മൂന്ന് വർഷംവരെ തടവ് ലഭിച്ചേക്കാമെന്നാണ് ഖത്തറിന്റെ നിലപാട്. ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തുന്നത്.

ആറുഗൾഫ് രാജ്യങ്ങളിലുമായി 145,113 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 718 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 30 ദശലക്ഷം ജനസംഖ്യയുള്ള സൗദിയിൽ 57,345 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 320 മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2..8 ദശലക്ഷം ജനസംഖ്യയുള്ള ഖത്തറാണ് രോബാധിതരുടെ എണ്ണത്തിൽ സൗദിക്ക് പിന്നിൽ, 33,969 പേർ. യു.എ.ഇയിലും കൂടുതൽ മരണനിരക്കാണ് രേഖപ്പെടുത്തുന്നത് (227).