ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കൊവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടു. സ്വമേധയാലുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി തങ്ങളുടെ അധികാരം ഉപയോഗിച്ചാണ് ലോക്ക് ഡൗണും മറ്റും നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത്.
പാകിസ്ഥാനിൽ കൊവിഡ് ഒരു പകർച്ചവ്യാധിയല്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് അതിനെതിരെയുള്ള പോരാട്ടത്തിന് ഇത്രയധികം പണം ചെലവാക്കുന്നതെന്ന് സർക്കാരിനോട് ചോദിച്ചു.
ആരോഗ്യ അധികൃതർക്ക് എതിർപ്പില്ലെങ്കിൽ ഷോപ്പിംഗ് മാളുകൾ തുറക്കണമെന്നും ആഴ്ചയിൽ എല്ലാ ദിവസവും കച്ചവടത്തിന് അനുമതി നൽകണമെന്നും കോടതി പറഞ്ഞു. കോടതി ഉത്തരവിനെ പാകിസ്ഥാൻ സർക്കാർ സ്വഗതം ചെയ്തു. രാജ്യത്ത് പ്രതീക്ഷിച്ച വ്യാപനമില്ലെന്നും ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കുമെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു.അതേസമയം, നിയന്ത്രണങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും വിമർശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിച്ചാൽ ആരോഗ്യ സംവിധാനം തകരുകയും വൈറസ് വ്യാപിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. നിലവിൽ 40000ത്തിലധികം പേർ രാജ്യത്ത്
ചികിത്സയിലാണ്. ഇന്ന് മാത്രം 1841 പേർക്ക് രോഗം സ്ഥികരീകരിച്ചു. ആകെ മരണം - 903.