uru

ലക്നൗ: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ യുവാക്കൾക്ക് പൊരിവെയിലിൽ ശയനപ്രദക്ഷിണം. ഉത്തർപ്രദേശിലെ ഹപുറിലാണ് സംഭവം. റെയിൽവേ ക്രോസിനോട് ചേർന്ന റോഡിലാണ് ശയനപ്രദക്ഷിണം ചെയ്യിച്ചത്. ഇവരെ മർദ്ദിക്കുകയും ചെയ്തു. രണ്ട് പൊലീസുകാരാണ് യുവാക്കളെ ശിക്ഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇരുവരെയും സർവീസിൽനിന്ന് സസ്പെൻഡുചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിനും ഉത്തരവിട്ടു.