train

ന്യൂഡൽഹി: ലോക് ഡൗൺ മൂലം കഷ്ടപ്പെടുന്ന കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ആരംഭിച്ച ട്രെയിൻ സർവ്വീസുകൾക്ക് ലക്ഷ്യസ്ഥാനത്തുള്ള സംസ്ഥാനം അനുമതി നൽകാത്തത് വലിയ പ്രതിസന്ധിയായിരുന്നു. ഇതിനെ തുടർന്നുണ്ടായിട്ടുള്ള പ്രശ്നങ്ങൾക്ക് കേന്ദ്ര നിർദ്ദേശപ്രകാരം പരിഹാരമായി. കുടിയേറ്റ തൊഴിലാളികളുമായി പോകാൻ റെയിൽവേ ഏർപ്പെടുത്തിയ ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾക്ക് ഇനി ലക്ഷ്യസ്ഥാനത്തുള്ള സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് റെയിൽവേ വ്യക്തമാക്കി.

കത്തുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായും തമ്മിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതിന്റെ പേരിൽ തർക്കത്തിലായിരുന്നു. പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗണ്ഡ് എന്നീ സംസ്ഥാനങ്ങളായിരുന്നു ഇതിൽ പ്രധാനം. രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് പശ്ചിമബംഗാളിലേക്ക് വരുന്ന ട്രെയിനുകൾക്ക് അനുമതി കൊടുക്കാത്തതിനെ തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും തമ്മിൽ സംസാരിച്ചിരുന്നു. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തൊഴിലാളികൾക്കുള്ള ട്രെയിനുകൾക്കുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നത്. സംസ്ഥാനങ്ങൾ ട്രെയിനുകൾക്കുള്ള ആവശ്യമായ സ്റ്റോപ്പുകളും അറിയിപ്പുകളും കുടിയേറ്റ തൊഴിലാളികളെ കൃത്യമായി അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.