തിരുവനന്തപുരം: ബാറുകളിലൂടെ മദ്യം പാഴ്സലായിവിൽക്കാനുള്ള അനുമതി റദ്ദാക്കണമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ യൂണിയൻ (ഐ.എൻ.ടി.യു.സി)​ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഈ തീരുമാനം ബെവ്കോയുടെയും കൺസ്യൂമർ ഫെഡ്ഡിന്റെയും നിലനില്പിനെ അപകടത്തിലാക്കുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. കോ​ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എ.ജേക്കബ്ബ് അദ്ധ്യക്ഷനായി. എം.എം. ജിഹാദ്, പി.സി. ഷാജി, ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.