eva

സൊകോത്ര:- 'ശരിക്കും മറ്രൊരു ലോകം പോലെ തോന്നുന്നു.' യെമനിലെ സൊകോത്ര ദ്വീപിലെ പ്രകൃതി ഭംഗിയും കാലാവസ്ഥയും ആസ്വദിച്ച പ്രശസ്ത യൂടൂബറും പോളണ്ടിൽ നിന്നുള്ള ബ്ളോഗറുമായ ഇവ സു ഡെകിന്റെതാണ് ഈ വാക്കുകൾ. യാത്രാ ബ്ളോഗറായ ഇവ മാർച്ച് 11നാണ് സൊകോത്രയിൽ വന്ന് വിമാനമിറങ്ങിയത്. ലോകമാകെ കൊവിഡ്-19 രോഗബാധ പടർന്നതും ദ്വീപ് അധികൃതർ മാർച്ച് 15ന് പുറംലോകവുമായുള്ള ബന്ധം പൂർണമായും അടച്ചു. ഇതോടെ തിരികെ പോകാൻ കഴിയാതെ ഇവയും കുറച്ച് ചങ്ങാതിമാരും ഇവിടെ കുടുങ്ങി. ടൂറിസ്റ്റുകളോട് മടങ്ങിപ്പോകാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇവ ഇവിടെത്തന്നെ തങ്ങി. സിറിയ പോലെയുളള സംഘർഷമേഖലകളിൽ സഞ്ചാരം നടത്തുന്ന ഇവയ്ക്ക് ഇതൊന്നും പ്രശ്നമായി തോന്നിയില്ല.

View this post on Instagram A post shared by Eva zu Beck ♡ Adventure Travel (@evazubeck) on May 13, 2020 at 6:49am PDT

സൊകോത്രയിൽ പുറം നാട്ടിൽ നിന്ന് മറ്റുള്ളവർ വരാത്തതിനാൽ കൊവിഡ് ഭീഷണിയില്ല. അതിനാൽ പഴയതുപോലെ സന്തോഷത്തോടെ ഇവിടെ തങ്ങൾക്ക് കഴിയാനാകുന്നുണ്ടെന്നാണ് ഇവയുടെ അഭിപ്രായം. ഇവിടുത്തെ ജനങ്ങൾക്ക് ബോളിവുഡിലെ പാട്ടുകളറിയാം എന്നും ഹിന്ദിയിലും സൊകോത്രയിലെ നാട്ടുഭാഷയിലും ഇവിടുത്തെ ആട്ടിടയരായ ജനങ്ങൾ പാട്ടുപാടാറുണ്ടെന്നും ഇവ പറയുന്നു.

View this post on Instagram A post shared by Eva zu Beck ♡ Adventure Travel (@evazubeck) on May 10, 2020 at 5:57am PDT

എന്നാൽ ടൂറിസ്റ്റായ ഇവയും കൂട്ടരും അവിടെ തങ്ങുന്നത് ആ ദ്വീപിൽ കൊവിഡ് രോഗം പടരാൻ കാരണമാകുമെന്നും ചിലർ വിമർശനം ഉന്നയിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ നാലര ലക്ഷത്തോളം ജനങ്ങളാണ് ഇവയെ ഫോളോ ചെയ്യുന്നത്.