ന്യൂഡൽഹി : കേന്ദ്ര സർക്കാർ സ്റ്റേഡിയങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെ അത്‌ലറ്റിക്സ് താരങ്ങൾക്ക് ഗ്രൗണ്ടിലിറങ്ങി പരിശീലനം നടത്താവുന്നതാണെന്ന് അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ അറിയിച്ചു.ജിംനേഷ്യത്തിൽ വെയ്റ്റ് ട്രെയ്നിംഗ് നടത്താനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്ര കായികമന്ത്രി ജിംനേഷ്യവും നീന്തലും ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
ഒൗട്ട്ഡോർ പരിശീലനത്തിന് ആവശ്യമായ മാർഗനിർദേശങ്ങളും എ.എഫ്.ഐ അത്‌ലറ്റുകൾക്ക് നൽകിയിട്ടുണ്ട്. കളിക്കാരും പരിശീലകരും തമ്മിൽ ഹസ്തദാനവും ആശ്ളേഷവും വേണ്ടെന്നും രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണമെന്നും എ.എഫ്.ഐ നിർദേശത്തിൽ പറയുന്നു. അത്‌ലറ്റുകൾ ഡിസ്പോസിബിൾ ഗ്ളൗസ് ഉപയോഗിക്കണം. സോനാബാത്തും ഐസ് ബാത്തും പാടില്ല.