etihad

അബുദാബി : ലോകരാജ്യങ്ങൾ കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പൊതുഗതാഗത സംവിധാനങ്ങൾ നിറുത്തിവച്ചിരുന്നു. വിമാനസർവീസുകൾ ഉൾപ്പെടെ നിറുത്തിവച്ചതോടെ വ്യോമയാന മേഖലയിൽ വൻനഷ്ടമാണ് ലോക്ക്ഡൗൺ വരുത്തിവച്ചത്. യു.എ.ഇയുടെ ദേശീയ വിമാന സർവീസ് എത്തിഹാദ് എയർവേയ്സിന് 20.55 ലക്ഷം കോടി ദിർഹത്തിന്റെ നഷ്ടമാണ് ലോക്ക്ഡൗണിനെ തുടർന്ന് ഉണ്ടായത്.

ലോക്ഡൗണിനെതുടർന്ന് എത്തിഹാദും സർവ്വീസുകൾ നിറുത്തിവച്ചിരുന്നു. പിന്നീട് മറ്ര് രാജ്യങ്ങളിലേക്ക് കൊവിഡിനെതുടർന്ന് കുടുങ്ങിയവർക്കായി പ്രത്യേക സർവീസുകൾ നടത്തി തുടങ്ങി. ഇപ്പോൾ കൂടുതൽ യാത്രക്കാരുമായി പുതിയ കേന്ദ്രങ്ങളിലേക്ക് സർവ്വീസ് നടത്തുന്നു.

കഴിഞ്ഞ വർഷം 20500ഓളം ജീവനക്കാരുണ്ടായിരുന്ന എത്തിഹാദ് എയർവെയ്സിന് ഇപ്പോൾ പൈലറ്രുമാർ‌ ഉൾപ്പടെ നിരവധി ജീവനക്കാരെ സാമ്പത്തിക പ്രതിസന്ധി കാരണം കൈയൊഴിയേണ്ടി വന്നു. ഇനിയും ജീവനക്കാരെ കുറക്കേണ്ടി വരും. വ്യോമയാന യാത്ര സമീപഭാവിയിൽ തീരെ കുറവായതിനാൽ ജീവനക്കാരുടെ എണ്ണംകുറക്കേണ്ടി വരുമെന്ന് എത്തിഹാദ് വക്താവ് സൂചിപ്പിച്ചിരുന്നു.