കോട്ടക്കൽ: പൗരപ്രമുഖനും വ്യാപാരിയുമായിരുന്ന പരവക്കൽ ബീരാൻ കുട്ടി എന്ന കുഞ്ഞു ഹാജി (72) നിര്യാതനായി. കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കമ്മിറ്റി അംഗം, മഹല്ല് കമ്മിറ്റി ഭാരവാഹി, കോട്ടക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്മിറ്റി അംഗം, കോട്ടക്കൽ സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ. തറയിൽ ഖദീജ, മക്കൾ: മുഹമ്മദ് ജാനിബ്, മുഹമ്മദ് സബീൽ, സാബിറ, ഫൗസിയ, റിസ് ലി, സാഹിറ ബാനു.