ന്യൂഡൽഹി:- പാകിസ്ഥാനുമായി ചേർന്ന് കാശ്മീരിൽ ഇന്ത്യക്കെതിരെ ഭീകരവാദ പ്രവർത്തനം നടത്തുമെന്നുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളെ തള്ളി താലിബാൻ. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും പാക് ഭീകര സംഘടനകളോടൊപ്പം ഡൽഹി ആക്രമിക്കാൻ പദ്ധതിയില്ലെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ട്വിറ്ററിലൂടെ അറിയിച്ചു.
കാശ്മീർ വിഷയമുള്ളിടത്തോളം കാലം ഇന്ത്യയുമായി സൗഹൃദത്തിന് കഴിയില്ലെന്ന് താലിബാന്റെ മറ്റൊരു വക്താവ് സബീഹുള്ള മുജാഹിദിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു സുഹൈൽ ഷഹീൻ.