മുംബയ് : ലോക്ക്ഡൗണിൽ തന്റെ മകനും ജൂനിയർ ക്രിക്കറ്ററുമായ അർജുന് മുടി വെട്ടിക്കൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഇന്ത്യൻ ക്രിക്കറ്റർ സച്ചിൻ ടെൻഡുൽക്കർ." അച്ഛനായാൽ മക്കൾക്ക് വേണ്ടി എല്ലാം ചെയ്യണം.അവരുമായി കളിക്കണം.വ്യായാമം ചെയ്യണം, മുടിയും വെട്ടിക്കൊടുക്കണം.ഇൗ ഹെയർകട്ടിൽ അർജുൻ അടിപൊളിയായിട്ടുണ്ട്. എന്റെ അസിസ്റ്റന്റായിരുന്ന സാറയ്ക്ക് നന്ദി." എന്ന കമന്റോടെയാണ് സച്ചിൻ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. നേരത്തേ മകൾക്കൊപ്പം പാചകം ചെയ്യുന്ന ഫോട്ടോകളും സച്ചിൻ പോസ്റ്റ് ചെയ്തിരുന്നു.