ന്യൂഡൽഹി : ലോക്ക് ഡൗൺ ഇളവുകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി ദേശീയ മത്സരങ്ങൾ നടത്താൻ തടസമില്ലെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു അറിയിച്ചു. എന്നാൽ ഒാരോ കായിക ഇനങ്ങൾക്കും വ്യത്യസ്തമായ മാനദണ്ഡമാണെന്നും സുരക്ഷാവീഴ്ച അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
കളിക്കാർ തമ്മിലുള്ള ശാരീരിക സ്പർശനം വേണ്ടാത്ത വെയ്റ്റ്ലിഫ്റ്റിംഗ് പോലെയുള്ള കായിക ഇനങ്ങൾക്ക് ഉളള്ള മാർഗനിർദ്ദേശങ്ങളല്ല ബോക്സിംഗ്,ഫുട്ബാൾ പോലുള്ള ഇനങ്ങൾക്കെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ക്യാമ്പുകളിൽ ഒളിമ്പിക്സ് പരിശകലനത്തിൽ ഏർപ്പെട്ടിരിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയാവണം ആദ്യം മത്സരങ്ങൾ നടത്താനെന്നും മന്ത്രി പറഞ്ഞു.