barber-shop

കൊല്ലം: ബാർബർ ഷോപ്പിൽ സേവനത്തിനായി എത്തുന്നവർ വെട്ടിയ മുടി വീട്ടിൽ കൊണ്ടു പോയി സംസ്കരിക്കണമെന്ന നിലപാട് സ്വീകരിച്ച് ബാർബർ ബ്യൂട്ടീഷ്യൻ സംഘടന. മാത്രമല്ല ഹെയർ കട്ടിംഗ്, ഷേവിങ് തുടങ്ങിയവയ്ക്കായി ഷോപ്പിലേക്ക് വരുന്നവർ വൃത്തിയുള്ള തുണി, ടവൽ തുടങ്ങിയവ കൊണ്ടു വരികയും വേണം.

നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കു സേവനം നൽകില്ലെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ സേവനത്തിനായി വരുന്നവർ വ്യക്തി ശുചിത്വം പാലിക്കണം. സംഘടന പറയുന്നു.

അപരിചിതർ ആയവർക്ക് സേവനം ലഭിക്കില്ല. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ചൊവ്വാഴ്ചകളിൽ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്നും കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയും വ്യക്തമാക്കി.