covid-

ന്യൂഡൽഹി : ഏഷ്യയിൽ ഏറ്റവും ഏറ്റവും വേഗത്തിൽ കൊവിഡ് പടരുന്നത് ഇന്ത്യയിലെന്ന് റിപ്പോർട്ട്. രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുനൽകിയതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വരുന്നത്.

കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്. ബ്ലൂംബെർഗിന്റെ കൊവിഡ് വൈറസ് ട്രാക്കറിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ച രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ 28 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. 42,125 രോഗബാധിതരും 903 മരണവും റിപ്പോർട്ട് ചെയ്ത പാകിസ്ഥാനിൽ ഇതേ സമയത്ത് 19 ശതമാനം വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്.

നാലംഘട്ട ലോക്ക്ഡൗണിന് പിന്നാലെ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുമെന്നാണ് ആസങ്ക ഉയരുന്നത്. ഉപജില്ലാ തലത്തിൽ നിയന്ത്രണ നടപടികൾക്ക് ഊന്നൽ നല്‍കിക്കൊണ്ട് കണ്ടെയ്ന്‍മെന്റ് സോണുകളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ അഡീഷണൽ പ്രൊഫ.രാജ്‌മോഹൻ പാണ്ഡ പറഞ്ഞു.