sachin

50 ഒാവർ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർദ്ധസെഞ്ച്വറികൾ നേടിയ അഞ്ച് ബാറ്റ്സ്മാർ ഇവരാണ്.

സച്ചിൻ ടെൻഡുൽക്കർ

96

ഇന്നും ക്രിക്കറ്റിലെ നിരവധി റെക്കാഡുകൾക്ക് ഉടമയായ സച്ചിൻ ടെൻഡുൽക്കറുടെ പേരിലാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ അർദ്ധസെഞ്ച്വറികൾ നേടിയതിന്റ റെക്കാഡ്. പക്ഷേ ഏകദിനത്തിൽ 50 സെഞ്ച്വറികൾ തികയ്ക്കാൻ അവസരം ലഭിക്കാതിരുന്ന സച്ചിന് അർദ്ധസെഞ്ച്വറികൾ നൂറെണ്ണം തികയ്ക്കാനുമായില്ല. നിരവധി തവണ 90കളിൽ പുറത്തായ സച്ചിൻ 96 അർദ്ധസെഞ്ച്വറികളാണ് സ്വന്തമാക്കിയത്. 463 ഏകദിന മത്സരങ്ങൾ കളിച്ച സച്ചിൻ 18426 റൺസാണ് ആകെ നേടിയത്. ഇതിൽ 49 സെഞ്ച്വറികളുണ്ട്.

സംഗക്കാര

93

സെഞ്ച്വറികളുടെ എണ്ണത്തിൽ സച്ചിന്റെ പകുതികടക്കാനേ സംഗക്കാരയ്ക്ക് (25)കഴിഞ്ഞിട്ടുള്ളൂ. എന്നാൽ അർദ്ധ സെഞ്ച്വറികളിൽ സച്ചിനോടടുത്തെത്താൻ സംഗയ്ക്ക് കഴിഞ്ഞു. 404 മത്സരങ്ങളിൽ നിന്നാണ് സംഗ 93 അർദ്ധ സെഞ്ച്വറികൾ നേടിയത്.ആകെ സമ്പാദ്യം 14234 റൺസ്

ജാക്ക് കാലിസ്

86

മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസ് 328 ഏകദിനങ്ങളിൽ നിന്നാണ് 86 അർദ്ധ സെഞ്ച്വറികൾ നേടിയത്. 17 സെഞ്ച്വറികൾ ഉൾപ്പടെ ആകെ സമ്പാദ്യം 11579 റൺസാണ്.

രാഹുൽ ദ്രാവിഡ്

83

ഇന്ത്യൻ മദ്ധ്യനിര ബാറ്റ്സ്മാനായിരുന്ന രാഹുൽ ദ്രാവിഡ് 344 മത്സരങ്ങളിൽ നിന്നാണ് 83 അർദ്ധസെഞ്ച്വറികൾ നേടിയത്. 12 സെഞ്ച്വറികളുമടക്കം ആകെ 10889 റൺസ്

ഇൻസാമാം ഉൽ ഹഖ്

83

മുൻ പാക് ക്യാപ്ടനായിരുന്ന ഇൻസാമാം ഉൽ ഹഖ് 378 മത്സരങ്ങളിൽ നിന്നാണ് 83 അർദ്ധസെഞ്ച്വറികൾ നേടിയത്. 10 സെഞ്ച്വറികളുമടക്കം ആകെ 117399 റൺസ്.

ആരു തകർക്കും റെക്കാഡ് ?

നിലവിൽ കളിക്കളത്തിലുള്ള താരങ്ങളിൽ സച്ചിന്റെ ഏകദിന സെഞ്ച്വറികളുടെയും അർദ്ധ സെഞ്ച്വറികളുടെയും റെക്കാഡ് തകർക്കാൻ കെൽപ്പുള്ള ബാറ്റ്സ്മാനായി കണക്കുകൂട്ടുന്നത് വിരാട് കൊഹ്‌ലിയെയാണ്. 248 മത്സരങ്ങളിൽ നിന്ന് ഇതിനകം 43 സെഞ്ച്വറികളും 58 അർദ്ധസെഞ്ച്വറികളും കൊഹ്‌ലി നേടിക്കഴിഞ്ഞു.