ന്യൂഡൽഹി : കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയു.എച്ച്.ഒ) ചെയർമാനാകും. ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഹർഷവർദ്ധനെ ഇന്ത്യ നാമനിര്‍ദേശം ചെയ്തു. ചെയർമാനായി അദ്ദേഹം ഈമാസം 22ന് ചുമതലയേൽക്കും.
മുഴുവൻ സമയ ഉത്തരവാദിത്തമുണ്ടായിരിക്കില്ല. ബോർഡിന്റെ വാർഷിക യോഗങ്ങളിൽ പങ്കെടുക്കണം. മൂന്ന് വർഷമാണ് ബോർഡിന്റെ കാലാവധി. വർഷത്തിൽ രണ്ട് തവണ നടക്കുന്ന ബോർഡ് യോഗത്തിൽ അദ്ധ്..ക്ഷത വഹിക്കുക എന്നതാണ് ചെയര്‍മാന്റെ കര്‍ത്തവ്യം. 2016ൽ മുൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയും ഇതേ സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവിൽ ജപ്പാന്റെ ആരോഗ്യമന്ത്രി ഡോ. എച്ച് നകതാനിയാണ് സ്ഥാനം വഹിക്കുന്നത്.