mm-

ലണ്ടൻ: പതിമൂന്നുവയസുകാരനെ പീഡിപ്പിക്കുകയും ആ ബന്ധത്തിൽ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവതിക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ലീ കോർഡ‌ിസ് (20) എന്ന മുൻ നഴ്‌സറി ജീവനക്കാരിയെയാണ് ബ്രിട്ടനിലെ കോടതി 30 മാസം തടവിന് ശിക്ഷിച്ചത്. ഏപ്രിൽ മൂന്നിന് ശിക്ഷ വിധിക്കാനിരുന്ന കേസ് കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരിക്കുകയായിരുന്നു.

നഴ്സറി ജീവനക്കാരിയായിരുന്ന ലീ ആൺകുട്ടിയുടെ വീട്ടിൽ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. 13 വയസുകാരനാണ് തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന യുവതിയുടെ വാദം വിചാരണവേളയിൽ കോടതി തള്ളിയിരുന്നു.

2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കിടപ്പുമുറിയിൽ കടന്ന ഇവർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൗമാര പ്രായത്തിലേക്ക് കടക്കുന്ന കുട്ടിയുമായി ലീ ബന്ധം തുടർന്നു. ഇതിനിടെ 2017 തന്റെ കാമുകനായ യുവാവിനെ ലീ വിവാഹം കഴിച്ചിരുന്നു. എന്നാൽ വിവാഹ ശേഷവും ഇവർ 13കാരനെ പീഡിപ്പിക്കുന്നത് തുടർന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ 20 കാരി പെൺകുഞ്ഞിന് ജന്മം നൽകി, ഡി.എൻ.എ പരിശോധനയിലാണ് കുട്ടിയുടെ പിതാവ് 13 കാരനാണെന്ന് തെളിഞ്ഞത്. സംഭവം പുറത്തായതോടെ 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. 2018 വരെ പലതവണകളായി ലീ കുട്ടിയെ ലൈെഗിക പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.