പോഷക സമ്പന്നമാണെങ്കിലും തക്കാളിയെ പലരും അകറ്റി നിറുത്താറുണ്ട്. തക്കാളിയുടെ കുരു കിഡ്നി സ്റ്റോൺ ഉണ്ടാകുമോ എന്ന സംശയമില്ലാത്തവർ ചുരുക്കമാണ്. ഇതിലുള്ള ഓക്സാലിക് ആസിഡാണ് പേടിക്ക് കാരണം. എന്നാൽ 100 ഗ്രാം തക്കാളിയിൽ നാല് മില്ലിഗ്രാം മാത്രമാണ് ഓക്സാലിക് ആസിഡിന്റെ സാന്നിദ്ധ്യം.
എന്നാൽ കാൽസ്യം ഓക്സലേറ്റ് സ്റ്റോൺ ഉള്ളവരും ഇടയ്ക്കിടെ കിഡ്നി സ്റ്റോൺ ഉണ്ടാകുന്നവരും കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവരും തക്കാളി ഒഴിവാക്കുക.തക്കാളി സൂപ്പ്, ക്യാൻഡ് ടൊമാറ്റോ എന്നിവ കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവർ ഒരു കാരണവശാലും ഉപയോഗിക്കരുത്.100 ഗ്രാം തക്കാളിയിൽ 900 മില്ലി ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുക, ദഹന പ്രശ്നങ്ങൾ പരിഹരിക്കുക, ഹൃദയാരോഗ്യം സംരക്ഷിക്കുക, കാഴ്ചശക്തി വർദ്ധിപ്പിക്കുക, ശരീരഭാരം കുറയ്ക്കുക എന്നിവയ്ക്ക് തക്കാളി സഹായിക്കുന്നു. ഇതിലുള്ള ക്രോമിയം പ്രമേഹത്തെ നിയന്ത്രിക്കും. വിറ്റാമിൻ എ ധാരാളമുള്ളതിനാൽ മുടിയുടെ തിളക്കം നിലനിറുത്തും. തക്കാളിയിലുള്ള ലൈകോപീൻ പ്രോസ്റ്റേറ്റ്, ശ്വാസകോശ , ഉദര അർബുദത്തെ കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.