chicken-pulao

എന്നും എന്നും ചോറ് കഴിച്ച് എല്ലാവർക്കും മടുത്ത് കാണും. എങ്കിൽ പിന്നെ എന്ത് കൊണ്ട് ചിക്കൻ പുലാവ് ഉണ്ടാക്കിക്കൂട... വളരെ എളുപ്പത്തിൽ എങ്ങനെ രുചികരമായ ചിക്കൻ പുലാവ് ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ :

ബസുമതി അരി - 1 കപ്പ്

ഉള്ളി - രണ്ടെണ്ണം

ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾ സ്പൂൺ

അണ്ടിപ്പരിപ്പ് -2 ടേബിൾ സ്പൂൺ

മുന്തിരി - 2ടേബിൾ സ്പൂൺ

പുതിനയില - ഒരു പിടി

മല്ലിയില - ഒരു പിടി

കറുവപ്പട്ട -അൽപം

ഏലക്കായ - 4 എണ്ണം

ജീരകം - 1ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

നെയ്യ് - 3 ടേബിൾ സ്പൂൺ

വെള്ളം - ആവശ്യത്തിന്

മാരിനേറ്റ് ചെയ്യാൻ

ചിക്കൻ - അര കിലോ

തൈര് - 1കപ്പ്

മുളക് പൊടി - 2 ടീസ്പൂൺ

മല്ലിപ്പൊടി- 1 ടേബിൾ സ്പൂൺ

ജീരകപ്പൊടി - 1ടീസ്പൂൺ

ഗരം മസാല - 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

രണ്ടാമത്തെ ചേരുവകൾ എല്ലാം നല്ലത് പോലെ ചിക്കനിൽ പുരട്ടി ഒരു മണിക്കൂറോളം വെയ്ക്കുക. ബസുമതി അരി കുതിർത്ത ശേഷം ഊറ്റിയെടുത്ത് മാറ്റി വെയ്ക്കാം. അടി കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി മുന്തിരിയും അണ്ടിപ്പരിപ്പും കറുവപ്പട്ടയും ഏലക്കയും ഇടുക. ഇവയെല്ലാം നല്ലതു പോലെ മിക്സ് ചെയ്യാം. ഇതിലേക്ക് ഉള്ളി ചേർത്ത് നല്ലത് പോലെ വഴറ്റിയെടുക്കാം. പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മിക്സ് ചെയ്യാം. ഇതിലേക്ക് ഉപ്പും ചേർക്കാം. മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്കിട്ട് നല്ലതു പോലെ മിക്‌സ് ചെയ്യാം. പിന്നീട് മല്ലി, പുതിനയില എന്നിവയും ചേർക്കാം. പിന്നീട് അരിയും നല്ലതു പോലെ മിക്സ് ചെയ്ത ശേഷം രണ്ട് കപ്പ് വെള്ളം ചേർക്കാം. നല്ലത് പോലെ 20 മിനിറ്റോളം വേവിക്കാം. വെള്ളം പൂർണമായും മാറിയ ശേഷം അടുപ്പിൽ നിന്നും ഇറക്കി വെക്കാവുന്നതാണ്. ചിക്കൻ പുലാവ് റൊഡിയായി.