cauliflower

വീട്ട് വളപ്പിൽ നമ്മൾ പലത്തരത്തിലുള്ള കൃഷികളും ചെയ്യാറുണ്ട്. എന്നാൽ അതികം ആരുടെ വീടുകളിലും കാണാൻ സാധിക്കാത്ത ഒരു കൃഷിയാണ് ക്വാളിഫ്ളവർ. ക്വാളിഫ്ളവർ കൃഷി അത്രയ്ക്ക് ബുദ്ധിമുട്ടുള്ള കൃഷി അ്ലലെങ്കിൽ പോലും ആരും തന്നെ ഇത് കൃഷി ചെയ്യുന്നില്ല. ഉയർന്ന തലങ്ങളിൽ ശീതകാലത്ത് ക്വാളിഫ്ളവർ കൃഷി ചെയ്യാവുന്നതാണ്. നല്ല നീർവാഴ്ചയുള്ള മണൽ നിറഞ്ഞ എക്കൽ മണ്ണും, പശിമരാശി മണ്ണും ഈ കൃഷിക്ക് യോജിച്ചതാണ്.


പൂസ ഏർലി സിൻന്തെറ്റിക്, ഹിമാനി, സ്വാതി, പുസദീപാലി, ഏർലി പാറ്റ്ന, 746സി എന്നിങ്ങനെയാണ് സാധാരണയായി കൃഷി ചെയ്യുന്ന ഇനങ്ങൾ.


നടീലിന് ആവശ്യമായ കാര്യങ്ങൾ:
ഒരു ശീതകാല പച്ചക്കറി ആയതിനാൽ വിത്ത് നടീല്‍ ആഗസ്റ്റ് മുതൽ നവംബർ വരെ ആകാവുന്നതാണ്. നഴ്സറിൽ പാകി മുളപ്പിച്ച 3 മുതൽ 5 ആഴ്ച വരെ പ്രായമായ തൈകൾ നടാൻ ഉപയോഗിക്കാവുന്നതാണ്. തൈകൾ 60*45 സെന്റി മീറ്റർ അകലത്തിൽ നടണം.


വളപ്രയോഗം:
കാലിവളവും, പാക്യജനകം, ഭാവകം, ക്ഷാരം എന്നിവ വളമായി ഉപയോഗിക്കാവുന്നതാണ്. മുഴുവൻ ഭാവകവും, പകുതി പാക്യജനകവും, പകുതി ക്ഷാരവും നടുന്നതിന് മുന്നോടിയായും ബാക്കിയുള്ള വളം നട്ട് ഒരു മാസത്തിന് ശേഷവും നൽകണം.

പരിചരണങ്ങൾ :
ക്വാളിഫ്ളവറിന്റെ നല്ല വളർച്ചയ്ക്ക് സ്ഥിരമായി ഈർപ്പം ആവശ്യമാണ്. നല്ല വായു സഞ്ചാരത്തിനും കളയെടുക്കുന്നതിനുമായി ചെറിയ തോതിൽ മണ്ണ് ഇളക്കേണ്ടതാണ്. നട്ട് ഒരു മാസത്തിന് ശേഷം മണ്ണ് നന്നായി കൊത്തികിളക്കുന്നത് നല്ല വിളവ് കിട്ടാൻ സഹായിക്കും