eega-

സാധാരണ എല്ലാ വീടുകളിലേയും പ്രധാന പ്രശ്ലം എന്ന് പറയുന്നത് ഈച്ച തന്നെയാണ്. എന്നും അത് നമുക്ക് ഒരു ശല്യം തന്നെയാണ്. അത് കൊണ്ട് തന്നെയാണ് എന്ത് ചെയ്തിട്ടായാലും അതിന്റെ ശല്യം അവസാനിപ്പിക്കണം എന്ന് കരുതുന്നത്. എങ്കിലും അതിന് ഒരിക്കലും സാധിക്കാതെ വരുന്ന ഒരു അവസ്ഥയാണ് നമുക്കുള്ളത്. എന്നാൽ ഇനി ഈച്ചകളെ കൊണ്ടുള്ള ശല്യം ഉണ്ടകില്ല. കാരണം ഈച്ചകളെ തുരത്താൻ ചില മികച്ച മാർഗ്ഗങ്ങളുണ്ട്. ഇവ പ്രകൃതിദത്തമാണെന്ന് മാത്രമല്ല ചെലവ് കുറഞ്ഞതും നമ്മുടെ ആരോഗ്യത്തെ ബാധിക്കാത്തതുമാണ്.

1. നാരങ്ങ മുറിച്ച് അതിൽ ഗ്രാമ്പൂ വെച്ച് ഈച്ച ശല്യമുള്ള മുറിയുടെ മൂലയിൽ വെയ്ക്കുക. ഈച്ച മുറിയിലേക്ക് പ്രവേശിക്കില്ല.
2. കർപ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാൻ നല്ലതാണ്. ഇതിന്റെ പുകയടിച്ചാൽ ഈച്ച പമ്പകടക്കും. കുന്തിരിക്കവും നല്ലൊരു പരിഹാര മാർഗ്ഗമാണ്.
3. എണ്ണയിൽ ഗ്രാമ്പൂ ഇട്ട് വയ്ക്കുക. ഇത് കുറച്ച് നേരം കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഗന്ധം ഈച്ചയെ ഒഴിവാക്കും.
4. തുളസിയില മുറിയിൽ വെയ്ക്കുന്നത് ഈച്ചയെ അകറ്റാൻ നല്ലൊരു മാർഗ്ഗമാണ്.
5. തുമ്പച്ചെടി ജനലിന്റെ അരികിൽ വെയ്ക്കുന്നതും ഈച്ചയെ അകറ്റാനുള്ള ഒരു മികച്ച മാർഗഗമാണ്.

6. ഓറഞ്ച് തൊലി ഈച്ചയെ ഓടിക്കും. ഓറഞ്ച് തൊലിയ്ക്കു മുകളിൽ ഗ്രാമ്പൂ കുത്തി വച്ച് അടുക്കളയിൽ പല സ്ഥലത്ത് വച്ചാൽ ഈച്ച ശല്യം ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

7. കർപ്പൂരതൈലം, യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചിപ്പുല്ല് തുടങ്ങിയവയ്ക്കും ഈച്ചകളെ തുരത്താൻ സാധിക്കും.