റോയൽ എൻഫിൽഡിന്റെ ചില മോഡലുകളുടെ വില കൂടുന്നു. ജനപ്രിയ മോഡലായ ബുള്ളറ്റ് 350ന്റെയും ക്ലാസിക് 350ന്റെയും വിലയാണ് കമ്പനി ഉയർത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2755 രൂപ വരെ ഉയരും എന്നാണ് വിവരം. ആദ്യമായാണ് കമ്പനി ഈ രണ്ട് മോഡലുകളുടെയും വില ഉയർത്തുന്നത്.
ബി എസ് 6 ഹിമാലയന്റെ വിലയും കമ്പനി ഉയർത്തുന്നുണ്ട്. 2754 രൂപയാണ് ഹിമാലയന് കൂടുക. സിംഗിൾ ചാനൽ എ.ബി.എസിലാണ് ബി.എസ് 6, ക്ലാസിക് 350 പുറത്തിറങ്ങുന്നത്. 1.57 ലക്ഷമാണ് മോഡലിന്റെ എക്‌സ് ഷോറൂം വില. വില ഉയർത്തിയതോടെ എക്‌സ് ഷോറൂം വില 1.60 ലക്ഷം ആയി. ചുവപ്പ്, ഹാഷ്, മെർക്കുറി സിൽവർ, റെഡിഷ് റെഡ് എന്നീ നിറങ്ങളിലാണ് 350 പുറത്ത് എത്തുന്നത്.
ഡ്യുവൽ ചാനൽ എ.ബി.എസ് 1.68 ലക്ഷമാണ് എക്‌സ് ഷോറൂം വില. ആറ് നിറങ്ങളിലാണ് ഇത് ലഭ്യമാകുന്നത്. ക്രോം ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, സ്റ്റീൽത്ത് ബ്ലാക്ക്, സ്‌റ്റോംറൈഡർ സാൻഡ്, എയർബോൺ ബ്ലൂ, ഗൺമെറ്റൽ ഗ്രേ എന്നീ നിറങ്ങളിൽ മോഡൽ ലഭ്യമാണ്. നിറങ്ങളുടെ വ്യത്യാസത്തിനനുസരിച്ച് വിലയിൽ നേരിയ മാറ്റവുമുണ്ട്.
2020 മാർച്ച് മാസത്തിലാണ് ബുള്ളറ്റ് 350 ബിഎസ്6 പതിപ്പിനെ റോയൽ എൻഫീൽഡ് വിപണിയിൽ അവതരിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്റെ ബൈക്ക് ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡലായിട്ടായിരുന്നു ഇത് വിപണിയിൽ എത്തിയിരുന്നത്.