1. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി. കേന്ദ്ര നിര്‍ദേശം വന്നശേഷം തീയതികള്‍ തീരുമാനിക്കും. കേന്ദ്ര മാനദണ്ഡം പാലിച്ച് മാത്രമായിരിക്കും പരീക്ഷകള്‍ നടത്തുക. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന് ശേഷം ആണ് തീരുമാനം. പരീക്ഷകള്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ മാസം 26 ന് ആണ് പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരീക്ഷ നടത്തിപ്പില്‍ ആരോഗ്യ വിദഗ്ധരും പ്രതിപക്ഷവും ശകത്മായ എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ രൂക്ഷമായ സാഹചര്യത്തിലും പരീക്ഷകള്‍ നടത്തുന്നതിന് എതിരെ മാതാപിതാക്കളും രംഗത്ത് വന്നിരുന്നു. ഈ രൂക്ഷമായ സാഹചര്യത്തിലും പരീക്ഷകള്‍ നടത്തുന്നതിന് എതിരെ മാതാപിതാക്കളും രംഗത്ത് വന്നിരുന്നു.
2.സംസ്ഥാനത്ത് മദ്യ വിതരണത്തിന് ഓണ്‍ലൈന്‍ ബുക്കിങ്ങിന് ഉള്ള ആപ്പിന് ബെവ് ക്യൂ എന്ന് പേരിട്ടു.
കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷന് പിന്നില്‍. ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ അപ്‌ഡേറ്റ് ചെയ്യുന്ന പ്രവൃത്തി നടന്ന് കൊണ്ടിരിക്കുക ആണ്. ഇത് പൂര്‍ത്തി ആവുന്നതോടെ ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനാവും. ജി.പി.എസ് സംവിധാനം ഉപയോഗ പെടുത്തിയാണ് ആപ് പ്രവര്‍ത്തിക്കുക. ആപ്പ് വഴി ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മദ്യം വാങ്ങാനുള്ള ടോക്കണ്‍ ലഭിക്കും. ടോക്കണില്‍ രേഖപ്പെടുത്തിയിട്ട് ഉള്ള സമയം അനുസരിച്ച് ഉപഭോക്താക്കളുടെ ഏറ്റവും അടുത്തുള്ള ബീറേജ് കോര്‍പറേഷന്‍ ഔട്ട്ലറ്റുകള്‍, കണ്‍സ്യൂമര്‍ഫെഡ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ എന്നിവ വഴി മൂന്നു ലിറ്റര്‍ മദ്യം വരെ ലഭിക്കും.ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവാദമില്ല. ബാറുകളിലെ കൗണ്ടറുകളില്‍ നിന്ന് ബീറേജ് ഔട്ട്ലറ്റുകളിലെ വിലക്ക് മദ്യം വാങ്ങാം. മദ്യ വാങ്ങാന്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം.
3. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ തീരത്തേക്ക് നീങ്ങുന്ന അതിതീവ്ര ചുഴലിക്കാറ്റ് ഉംപുണ്‍ ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെ എത്തിയിരിക്കുക ആണ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 100 കിലോമീറ്ററില്‍ അധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍ സുന്ദര്‍ബന്‍ മേഖലയിലൂടെ ആവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക. പശ്ചിമ ബംഗാളിലും വടക്കന്‍ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് നല്‍കി ഇരിക്കുക ആണ്. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റുമുണ്ട്. വരും മണിക്കൂറുകളില്‍ ഇത് ശക്തിപ്പെടും എന്നാണ് മുന്നറിയിപ്പ്. കടല്‍ക്ഷോഭവും രൂക്ഷമാകും
4. പശ്ചിമ ബംഗാളില്‍ നാലുലക്ഷത്തോളം പേരെയും ഒഡിഷയില്‍ 1,19,075 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. 1,704 അഭയ കേന്ദ്രങ്ങളിലേക്ക് ആണ് ഒഡിഷയില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിച്ചത്. അടുത്ത ആറു മണിക്കൂര്‍ നിര്‍ണായകം എന്ന് ഒഡിഷ ചീഫ് സെക്രട്ടറി പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ ഇരു സംസ്ഥാനങ്ങളിലും ആയി മൂവായിരത്തോളം ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. നാവിക സേനയുടെ വിദഗ്ദ്ധ സംഘം കൊല്‍ക്കത്തയില്‍ എത്തി. ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. കൊല്‍ക്കത്ത തുറമുഖത്ത് ചരക്ക് നീക്കം നിറുത്തി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കി. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്.
5.സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് തുടങ്ങി. 1850 ബസുകളാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാകും സര്‍വീസ്. ചുരുക്കം പ്രൈവറ്റ് ബസുകള്‍ മാത്രമേ സര്‍വീസ് തുടങ്ങിയിട്ടുള്ളൂ. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച ചാര്‍ജുമായാണ് കെ.എസ്.ആര്‍.ടി.സി നിരത്തില്‍ ഇറങ്ങിയത്. ജില്ലക്ക് ഉള്ളിലെ സര്‍വീസുകള്‍ മാത്രമാകും ഉണ്ടാകുക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ സര്‍വീസ് നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.
6. തിരുവനന്തപുരത്ത് 499ഉം കൊല്ലത്ത് 208ഉം സര്‍വീസുകള്‍ ഉണ്ടാകും. പിന്‍വാതിലിലൂടെ യാത്രക്കാരെ ബസിന് അകത്തേക്ക് പ്രവേശിപ്പിക്കും. മുന്‍വാതിലിലൂടെ ആണ് പുറത്തിറങ്ങേണ്ടത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുചിയാക്കിയ ശേഷമേ ബസില്‍ പ്രവേശിക്കാകൂ. ചലോ കാര്‍ഡ് എന്ന പേരില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ ക്യാഷ് ലെസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രിപെയ്ഡ് കാര്‍ഡ് വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നത് ആണ്. 40 ശതമാനം ആളുകളുമായി സര്‍വീസ് നടത്തുന്നത് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് വ്യക്തമാക്കി
7.ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തോട് അടുക്കുന്നു. 24 മണിക്കൂറിനിടെ മരിച്ചത് 4,570 പേരാണ്. ഇതോടെ മരണസംഖ്യ 3,24,423 ആയി. പതിനാലായിരത്തില്‍ ഏറെ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത ബ്രസീലില്‍ ആകെ രോഗബാധിതര്‍ രണ്ടേമുക്കാല്‍ ലക്ഷത്തിന് അടുത്തെത്തി. 1,130 പേര്‍കൂടി വൈറസ് ബാധിതരായി മരിച്ചു. പുതിയ രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും അമേരിക്കയില്‍ വര്‍ധനവ് ആണ് ഉള്ളത്. ഒരു ദിവസത്തിനിടെ 1,552 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. പുതിയതായി 20,280 പേര്‍ക്കും കൊവിഡ് ബാധിച്ചു
8.റഷ്യയില്‍ പുതിയ കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പതിനായിരത്തില്‍ താഴെ ആയത് ആശ്വാസമായി. ഇറ്റലിയില്‍ ബാറുകളും റെസ്റ്റോറന്റുകളും തുറന്നതിന് പിന്നാലെ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബ്രിട്ടനില്‍ വീണ്ടും രോഗവ്യാപന നിരക്കും മരണസംഖ്യയും ഉയരുകയാണ്. 545 മരണങ്ങളും 2500 ഓളം പുതിയ കേസുകളുമാണ് ഇന്നലെ ഉണ്ടായത്. ആകെ മരണസംഖ്യ 35,000 കടന്നു. ചരിത്രത്തില്‍ ഇല്ലാത്ത സാമ്പത്തിക മാന്ദ്യമാണ് രാജ്യം നേരിടുന്നതെന്ന് ചാന്‍സലര്‍ റിഷി സുനാക് മുന്നറിയിപ്പ് നല്‍കി. 17 പേര്‍ കൂടി മരിച്ചതോടെ ഗള്‍ഫില്‍ കോവിഡ് മരണ സംഖ്യ 731 ആയി. ആറായിരത്തില്‍ ഏറെ പേര്‍ക്കാണ് ഇന്നലെയും ഗള്‍ഫില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം ഒന്നര ലക്ഷമായി. സൗദിയില്‍ ഈ മാസം 23 മുതല്‍ 24 മണിക്കൂര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.