ശക്തമായ നിരീക്ഷണ സംവിധാനങ്ങളും സുരക്ഷാ മുൻ ഒരുക്കങ്ങളും കൊണ്ട് കൊവിഡിനെ പിടിച്ച് കെട്ടാൻ കേരളത്തിനായെങ്കിലും സംസ്ഥാനം പൂർണ്ണമായും കൊവിഡ് മുക്തമായിട്ടില്ല. ഇതിന് പിന്നാലെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരും പ്രവാസികളും മടങ്ങിയെത്തിയതോടെ രോഗ വ്യാപനം കൂടുന്നതിന്റെ ആശങ്കയിലാണ് മലയാളികൾ. രോഗം സ്ഥിരീകരിച്ചവരിൽ 70 ശതമാനം പേരും പുറത്ത് നിന്ന് വന്നവരാണെന്നാണ് സർക്കാരിന്റെ കണക്ക്. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് വരാനായി അതിർത്തിയിൽ കാത്ത് നിൽക്കുന്ന മറുനാടൻ മലയാളികളുടെ അവസ്ഥ എന്താകും ? വരും ദിവസങ്ങളിൽ കൊവിഡ് നിയന്ത്രണത്തിനായി കേരളത്തിൽ എന്തെല്ലം മാറ്റങ്ങൾ കൊണ്ട് വരും? പ്രവാസികളെ കൈവിടാതെ മാഹാമാരിയെ പിടിച്ച് കെട്ടാൻ കേരളത്തിന് ആകുമോ? ഉത്തരം തേടുകയാണ് നേർക്കണ്ണ്.

pic