സിംഗപ്പൂർ: സിംഗപ്പൂരിൽ ആദ്യമായി ലഹരിമരുന്ന് കേസിലെ പ്രതിക്ക് സൂം വീഡിയോ കോളിലൂടെ വധശിക്ഷ വിധിച്ചു. മലേഷ്യൻ സ്വദേശിയായ പുനിതൻ ഗണേശനാണ് (37) ശിക്ഷിക്കപ്പെട്ടത്. 2011ൽ ഹെറോയ്ൻ കടത്തിയതിനാണ് പുനിതൻ ഗണേശൻ പിടിയിലായത്. ഏഷ്യയിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നായതിനാൽ കോടതി നടപടികൾ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു.
കേസിന്റെ വിചാരണ പൂർത്തിയാക്കിയതിനാൽ വീഡിയോ കോളിലൂടെ ശിക്ഷ വിധിച്ചതിനോട് വിയോജിപ്പില്ലെന്നും അപ്പീൽ നൽകുമെന്നും ഗണേഷന്റെ അഭിഭാഷകൻ അറിയിച്ചു. അതേസമയം, മനുഷ്യാവകാശ സംഘടനകൾ സൂം കോൾ വിധിക്കെതിരെ രംഗത്തെത്തി.