ജനീവ: കൊവിഡിനെതിരെയുള്ള പോരാട്ടം നയിക്കുന്നത് തുടരുമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനോം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എല്ലാവരെക്കാളും ഉത്തരവാദിത്തം ഞങ്ങൾ ആഗ്രഹിക്കുന്നു. ആഗോള പ്രതികരണം ഏകോപിപ്പിക്കുന്നതിനായി തന്ത്രപ്രധാനമായ നേതൃത്വം നൽകുന്നത് ഞങ്ങൾ തുടരും.
- ടെഡ്രോസ് പറഞ്ഞു. ചൈനയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും ടെഡ്രോസിന് പിന്തുണയുമായി രംഗത്തെത്തി. ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നൽകുന്നത് നിറുത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കുന്നതിനിടെ രണ്ട് ലക്ഷം കോടി ഡോളറിന്റെ സഹായം ചൈന സംഘടനയ്ക്ക് നൽകി.