kashmir-

ശ്രീന​ഗ‍ർ: ജമ്മു കാശ്മീരിലെ ഗണ്ടേർബാലിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർക്ക് വീരമൃത്യു. സൗര മേഖലയിൽ പിക്കറ്റ് ഡ്യൂട്ടിയിലുള്ള ജവാന്മാർക്ക് നേരെ ബൈക്കുകളിലെത്തിയ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.

ഒരു ജവാൻ സംഭവസ്ഥലത്തും രണ്ടാമത്തെ ജവാൻ ആശുപത്രിയിലും വച്ചാണ് മരിച്ചത്. കൊല്ലപ്പെട്ട ജവാന്മാരുടെ കൈവശമുണ്ടായിരുന്ന തോക്കുകൾ തീവ്രവാദികൾ കവർന്നതായി പൊലീസ് അറിയിച്ചു. തീവ്രവാദികൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ജമ്മു കശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു കേണലടക്കം ഏഴോളം ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായി ഹിസ്ബുൾ മുജാഹീദീൻ തലവൻ റിയാസ് നായ്കൂ അടക്കമുള്ളവരെ സൈന്യം വധിച്ചിരുന്നു.