mohanlal

നിമിഷാർദ്ധത്തിൽ കഥാപാത്രജന്മങ്ങളുടെ ആയിരം മേഘരൂപങ്ങളായി മാറുന്ന മഹാപ്രതിഭാസം അറുപതിന്റെ ഋതുവിൽ. മഹാനടന്റെ മേൽവിലാസവും കടന്ന് മോഹൻലാൽ എല്ലാ പ്രായത്തിലെയും മലയാളിയുടെഉത്തമപുരുഷ സങ്കല്പത്തിലേക്കു വളർന്നത് ഞൊടിയിടെയല്ല. ജനനം മുതൽ മുതൽ ജീവിതത്തിന്റെ വിരാമചിഹ്നം വരെ ബാല്യകൗമാരങ്ങളുടെ തുടർപ്പകർച്ചകളെയാണ് ഷഡ്ഭാവങ്ങളെന്നു വിളിക്കുക. ജീവിതത്തിന്റെ ആറു കാലങ്ങൾ! അറുപതു കാലങ്ങളിലേക്കു ചിറകാർന്നു പടർന്ന പ്രതിഭാസത്തിന്റെ കഥയാണ് മോഹൻലാൽ.