കൊച്ചി: ലോക്ക്ഡൗണിലെ ഇളവുകളുടെ ചുവടുപിടിച്ച്, സംസ്ഥാനത്ത് സ്വർണാഭരണ വില്പനശാലകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ജീവനക്കാർക്കും ഇടപാടുകാർക്കും മാസ്ക് ഉൾപ്പെടെ എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് ഷോറൂമുകളുടെ പ്രവർത്തനം. കാസർകോട് മുനിസിപ്പാലിറ്റി, കണ്ണൂരിലെ ഹോട്ട്സ്പോട്ട് എന്നിവിടങ്ങളിലൊഴികെ എല്ലായിടത്തും ഷോറൂമുകൾ തുറന്നു. മുൻകൂറായും അക്ഷയതൃതീയയോട് അനുബന്ധിച്ച് ഓൺലൈനിലും സ്വർണാഭരണങ്ങൾ ബുക്ക് ചെയ്തവരാണ് ഇന്നലെ കൂടുതലായും സ്വർണക്കടകളിലേക്ക് ഒഴുകിയത്. ഉപഭോക്താക്കൾക്ക് സുഗമവും സുരക്ഷിതവുമായി ഷോപ്പിംഗ് സാദ്ധ്യമാക്കാൻ ഭീമ ജുവൽസ് അപ്പോയിന്റ്മെന്റ് ഷോപ്പിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ ബിന്ദു മാധവ് പറഞ്ഞു.