ജമൈക്ക : ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഓ​ട്ട​ക്കാ​ര​ൻ ഉ​സൈ​ൻ ബോ​ൾ​ട്ട്​ പി​താ​വാ​യി. ബോ​ൾ​ട്ടി​ന്റെ കാ​മു​കി ​കാ​സി ബെ​ന്ന​റ്റ്​ ​പെ​ൺ​കു​ഞ്ഞി​ന്​ ജ​ന്മം​ന​ൽ​കി​യ വാ​ർ​ത്ത ജ​മൈ​ക്ക​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​​ൻ​ഡ്ര്യൂ ഹോ​ൾ​നെ​സ്സാ​ണ്​ ട്വി​റ്റ​റി​ലൂ​ടെ ലോ​ക​ത്തെ അ​റി​യി​ച്ച​ത്. പി​താ​വാ​കാ​ൻ പോ​കു​ന്ന കാ​ര്യം നേ​ര​ത്തേ​ത​ന്നെ ബോ​ൾ​ട്ട്​ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു. മാ​ർ​ച്ച്​ 16ന്​ ​കാ​സി ബെ​ന്ന​റ്റി​നൊ​പ്പ​മു​ള്ള ചി​ത്ര​വും താ​രം പ​ങ്കു​വെ​ച്ചു.