പ്രേമം എത്ര ഉദാത്തം
എത്ര വിചിത്രം
പെണ്ണ് ആണിനേയും ആണ് പെണ്ണിനേയും
പ്രേമം കൊണ്ട് ബന്ധിക്കുന്നു
പ്രേമം എത്രതരം?
മൃദുപ്രേമം, കൊടും പ്രേമം
ആത്മാർത്ഥ പ്രേമം
കപടപ്രേമം, മൊബൈൽ പ്രേമം...
പ്രേമം മനസുകളുടെ ഒത്തുചേരൽ
അറിയാതെ ഉള്ളിലുണരുന്ന ഒരു വെള്ളിവെളിച്ചം!
പ്രേമത്തിൽ ജയിച്ചാലും
മരിച്ചാലും ഓർക്കുക
പ്രേമം, മനസിന്റെ തലച്ചോറിന്റെ
വെറും രസതന്ത്രം