ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് വാറ്റ്ഫോർഡിന്റെ ഡിഫൻഡർ അഡ്രിയാൻ മരിയപ്പയ്ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ലീഗിൽ പരിശീലനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 33 കാരനായ അഡ്രിയാന്‍ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മൂന്ന് ക്ളബുകളിലായി ആറ് പേർക്കാണ് പരിശോധനയിൽ രോഗം കണ്ടെത്തിയത്. ഇതിൽ വാറ്റ്ഫോഡിന്റെ രണ്ട് സഹപരിശീലകരും ഉൾപ്പെടുന്നു. ബേൺലിയുടെ അസിസ്റ്റന്റ് കോച്ചിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.